Skip to main content

പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം

നിലമ്പൂര്‍ ഐ.റ്റി.ഡി പ്രൊജക്ട് ഓഫീസിന്റെ പരിധിയില്‍ താമസിക്കുന്ന പട്ടിക വര്‍ഗ്ഗവിഭാഗത്തില്‍പ്പെട്ട നാലാം തരം, അഞ്ചാം തരം വിദ്യാര്‍ത്ഥികളെ  മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രവേശന പരീക്ഷയ്ക്ക് ഇരുത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷകന്റെ കുടുംബവാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ പാടില്ല. പ്രാക്തന ഗോത്രവര്‍ഗ്ഗക്കാരെ വരുമാനപരിധിയില്‍ നിന്ന് പ്രവേശന പരീക്ഷയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. അപേക്ഷകള്‍ ഫെബ്രുവരി 28ന് മുമ്പ് സമര്‍പ്പിക്കണം.  മാര്‍ച്ച് 12ന് നിലമ്പൂര്‍ ഐ.ജി.എം.എം.ആര്‍ സ്‌കൂള്‍ കേന്ദ്രമായി പ്രവേശന പരീക്ഷ നടത്തും. അപേക്ഷ ഫോറത്തിന്റെ എല്ലാ കോളങ്ങളും വ്യക്തമായി പൂരിപ്പിക്കുകയും അപേക്ഷയോടൊപ്പം ജാതി, കുടുംബവരുമാനം, പഠിക്കുന്ന ക്ലാസ് എന്നിവ തെളിയിക്കുന്ന രേഖകളും നല്‍കണം. ഫോണ്‍: 04931 220315, 9496070369, 9496070368, 9496070400.

date