Skip to main content

പുന; സംഘടിപ്പിച്ചു

തൊഴില്‍ ഇടങ്ങളില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനായി ജില്ലാ തല ' ലോക്കല്‍ കംപ്ലൈന്റ്‌സ് കമ്മിറ്റി പുന; സംഘടിപ്പിച്ചു.വനിത കമ്മീഷന്‍ മുന്‍ അധ്യക്ഷ പി.കെ സൈനബ ചെയര്‍പേഴ്‌സണായാണ് ' ലോക്കല്‍ കംപ്ലൈന്റ്‌സ് കമ്മിറ്റി പുന; സംഘടിപ്പിച്ചത്. പുലാമന്തോള്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി സൗമ്യ, വി.ടി സോഫിയ, അഡ്വ. ബിന്‍സി ഭാസ്‌ക്കര്‍ എന്നിവര്‍ അംഗങ്ങളാണ്. ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍ കമ്മിറ്റിയിലെ എക്‌സ് ഒഫിഷ്യോ അംഗമാണ്.  ലോക്കല്‍ കംപ്ലൈന്റ്‌സ് കമ്മിറ്റി മുമ്പാകെ ലഭിക്കുന്ന പരാതികളില്‍ നിയമാനുസൃതമായി കര്‍ശന നടപടികള്‍ സ്വീകരിക്കും.
 

date