Skip to main content

ക്ഷീരജാലകം പ്രൊമോട്ടര്‍ നിയമനം

ജില്ലാ ക്ഷീരകര്‍ഷക ക്ഷേമനിധി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ദിവസവേതനാടിസ്ഥാനത്തില്‍ ക്ഷീരജാലകം പ്രൊമോട്ടറുടെ ഒരു ഒഴിവിലേക്ക് നിയമനം നടത്തുന്നു. പ്രായപരിധി 18നും 40നും മധ്യേ. ഹയര്‍സെക്കന്ററി/ ഡിപ്ലോമയാണ് വിദ്യാഭ്യാസ യോഗ്യത.  സാങ്കേതിക പരിജ്ഞാനമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. സോഫ്റ്റ് വെയര്‍ കൈകാര്യം ചെയ്യാനുള്ള പ്രവൃത്തി പരിചയവും വേണം. അപേക്ഷ ഫോറം ജില്ലാ ക്ഷീരവികസന വകുപ്പ് ക്വാളിറ്റി കണ്‍ട്രോള്‍ ഓഫീസില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷയും ബയോഡാറ്റയും വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, പ്രായം എന്നിവ തെളിയിക്കുന്ന രേഖകളുടെയും തിരിച്ചറിയല്‍ രേഖയുടെയും അസ്സലും പകര്‍പ്പും സഹിതം ഉദ്യോഗാര്‍ത്ഥികള്‍ ഫെബ്രുവരി അഞ്ചിന് രാവിലെ 11ന് അഭിമുഖത്തിന് എത്തണം. ഫോണ്‍: 0483 2734943.

date