Skip to main content

സൗരോര്‍ജ നൈപുണ്യ പരിശീലന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു

ഇലക്ടീഷ്യന്മാര്‍ക്കായുള്ള രണ്ടു ദിവസത്തെ പ്രത്യേക സൗരോര്‍ജ നൈപുണ്യ പരിശീലന പരിപാടിയിലേക്ക് അനര്‍ട്ട് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ലഭിക്കുന്ന മുന്‍ഗണനാ ക്രമത്തിലായിരിക്കും സീറ്റുകള്‍ അനുവദിക്കുന്നത്. അപേക്ഷകന്റെ പ്രായം കുറഞ്ഞത് 18 മുതല്‍ 60 വയസ്് വരെ ആയിരിക്കണം. പത്താം ക്ലാസും ഇലക്ടിക്കല്‍ വയര്‍മാന്‍ ലൈസന്‍സ്/ വയര്‍മാന്‍ അപ്രന്റിസ്/ ഇലക്ടീഷ്യന്‍ ട്രേഡില്‍ ഐടിഐ എന്നീ യോഗ്യത ഉള്ളവര്‍ക്ക് അപേക്ഷിക്കാം.

 

അനെര്‍ട്ടിന്റെ വെബ്സൈറ്റ് ആയ www.anert.gov.in/node/709 സന്ദര്‍ശിച്ച് നിര്‍ദിഷ്ട ലിങ്കില്‍ ക്ലിക്ക് ചെയ്തു ഓണ്‍ലൈന്‍ ആയി അപേക്ഷിക്കണം. പൂരിപ്പിച്ച അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 28. പരിശീലന പരിപാടി തൃപ്തികരമായി പൂര്‍ത്തിയാക്കിയ ശേഷം അനെര്‍ട്ട് പങ്കാളിത്ത സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപെടുക 9188119431/ 18004251803.
 

date