Skip to main content

അറിയിപ്പുകൾ 17-02-2022

കൃഷി വകുപ്പ് ലോഗോ ക്ഷണിക്കുന്നു

സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി കൃഷിവകുപ്പ് സംസ്ഥാനത്തെ മുഴുവന്‍ കുടുംബങ്ങളെയും ഉള്‍പ്പെടുത്തി 'ഞങ്ങളും കൃഷിയിലേയ്ക്ക്' എന്ന  ജനകീയ കാമ്പയിന്‍ നടത്തുന്നു. കാമ്പയിന്റെ പ്രചരണാര്‍ത്ഥം ലോഗോ തയ്യാറാക്കുന്നതിനായി ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ വ്യക്തികളില്‍ നിന്നും എന്‍ട്രികള്‍ ക്ഷണിച്ചു. തയ്യാറാക്കിയ ലോഗോ പി.എന്‍ ജി ഫോര്‍മാറ്റില്‍ ഫെബ്രുവരി 25ന് 3 മണിക്ക് മുമ്പായി ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ fiblogo@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ അയക്കണം. വിവരങ്ങള്‍ക്ക് ഫോണ്‍: 0471-2318186
തിരഞ്ഞെടുക്കുന്ന ലോഗോയ്ക്ക് ആകര്‍ഷകമായ സമ്മാനം നല്‍കുന്നതാണ്.

അപേക്ഷകള്‍ ക്ഷണിച്ചു

ഓഖി ദുരന്തത്തിന്റെ പാശ്ചാത്തലത്തില്‍ കടല്‍ സുരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി പരിചയ സമ്പന്നരായ മത്സ്യത്തൊഴിലാളികളെ ഉള്‍പ്പെടുത്തി കടല്‍ സുരക്ഷാ സ്‌ക്വാഡുകള്‍ രൂപീകരിക്കാന്‍ ജില്ലയിലെ സുരക്ഷാ സംവിധാനങ്ങളുള്ള യാനങ്ങളുടെ ഉടമകളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു.

അപേക്ഷകര്‍ ബന്ധപ്പെട്ട മത്സ്യഗ്രാമത്തിന്റെ പരിധിയില്‍ താമസിക്കുന്ന ആളായിരിക്കണം. കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ മത്സ്യത്തൊഴിലാളി പട്ടികയില്‍ അംഗത്വം ഉണ്ടായിരിക്കണം. നീന്തല്‍ അറിഞ്ഞിരിക്കണം, യാതൊരുവിധ വൈകല്യങ്ങളും ഉണ്ടായിരിക്കരുത്. പ്രായം 20നും 40നും മധ്യേ.

പരമ്പരാഗത യാനങ്ങളില്‍ യാന ഉടമകളും രണ്ട് തൊഴിലാളികളുമടങ്ങുന്ന ഗ്രൂപ്പുകള്‍ക്കും, മെക്കനൈസ്ഡ് വിഭാഗത്തില്‍ സ്രാങ്കും, ഡ്രൈവറും,                യാന ഉടമയും/ പ്രതിനിധിയും ഉള്‍പ്പെടുന്ന ഗ്രൂപ്പുകള്‍ക്കും അപേക്ഷിക്കാം. അപേക്ഷാ ഫോറവും കൂടുതല്‍ വിവരങ്ങളും വെസ്റ്റ്ഹില്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറാഫീസ്, ഫിഷറീസ് സ്റ്റേഷന്‍, ബേപ്പൂര്‍, മത്സ്യഭവനുകള്‍ എന്നിവിടങ്ങളില്‍ നിന്നും ലഭിക്കും.  അപേക്ഷകള്‍ ഫെബ്രുവരി 23 വൈകീട്ട് അഞ്ച് വരെ അതത് ഓഫീസുകളില്‍ സ്വീകരിക്കും. വിവരങ്ങള്‍ക്ക്: 0495 2383780.

ലേലം

കോഴിക്കോട് സിറ്റി സി.പി.ഒ, ട്രാഫിക്ക്, വനിതാ പി.എസ്, പൂതേരി, ചിന്താവളപ്പ് എന്നീ കോമ്പൗണ്ടുകളിലെ ഫലവൃക്ഷങ്ങളില്‍ നിന്നും ആദായമെടുക്കാനുള്ള അവകാശം ഫെബ്രുവരി 19 രാവിലെ 11.30ന് മാലൂര്‍ക്കുന്ന് എ.ആര്‍ ക്യാമ്പില്‍ ലേലം ചെയുന്നു. ക്വട്ടേഷനുകള്‍ രാവിലെ 10 മുതല്‍ 10.30 വരെ എ.ആര്‍ ക്യാമ്പില്‍ സ്വീകരിക്കുന്നതാണ്.

ടെണ്ടര്‍

കൊയിലാണ്ടി ഹെഡ് ക്വാര്‍ട്ടേഴ്സ് ആശുപത്രിയിലെ ഡെന്റല്‍ യൂണിറ്റിലേക്ക് ആവശ്യമായ കണ്‍സ്യൂമബിള്‍സ് ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി 28ന് ഉച്ചക്ക് 1 മണി. അന്നേദിവസം വൈകുന്നേരം 3 മണിക്ക് ടെണ്ടര്‍ തുറക്കും. ഫോണ്‍: 0496 2620241

date