മന്ദിരം പാറയ്ക്കല്‍ കോളനി വികസനത്തിനായി ഒരു കോടി രൂപ അനുവദിച്ചു
അംബേദ്കര്‍ ഗ്രാമ വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി റാന്നി പഞ്ചായത്തിലെ മന്ദിരം പാറയ്ക്കല്‍ കോളനിയുടെ സമഗ്ര വികസനത്തിനായി ഒരു കോടി രൂപ അനുവദിച്ചതായി അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ അറിയിച്ചു. പട്ടികജാതി കോളനികളുടെ അടിസ്ഥാന സൗകര്യ വികസനമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പട്ടികജാതി കോളനികളിലെ കുടിവെള്ള പദ്ധതികള്‍, വീടുകളുടെ പുനരുദ്ധാരണം, നടപ്പാതകള്‍, സംരക്ഷണ ഭിത്തികള്‍ എന്നിവ ഉള്‍പ്പെടെ വിഭാവനം ചെയ്തിട്ടുണ്ട്.
പാറയ്ക്കല്‍ കോളനി - ജലനിധി ടാങ്ക് റോഡ് 25.45 ലക്ഷം രൂപ, കോളനിയിലെ പൊതുകിണറിന്റെ പുനരുദ്ധാരണം 2.33 ലക്ഷം രൂപ, വിവിധ വീടുകളിലേക്കുള്ള നടപ്പാത കളുടെ പുനരുദ്ധാരണം 7.31, ലക്ഷം രൂപ, വീടുകളുടെ സംരക്ഷണ ഭിത്തികളുടെ നിര്‍മാണം 8.47 ലക്ഷം രൂപ, പൊതു കിണറിന് സമീപത്തെ വലിയ തോട്ടില്‍ കലുങ്ക് 7.8 ലക്ഷം രൂപ, കാര്യാട്ട് കുഴി പാറക്കല്‍ കോളനി കുടിവെള്ള വിതരണ പദ്ധതി 5.06 ലക്ഷം രൂപ എന്നിവ കൂടാതെ ഒരു കോടിയില്‍ ബാക്കി തുക കോളനിയിലെ 23 വീടുകളുടെ പുനരുദ്ധാരണത്തിനായും ചിലവഴിക്കും. പദ്ധതികളുടെ നടത്തിപ്പ് അവലോകനം ചെയ്യുന്നതിന് കോളനി കേന്ദ്രീകരിച്ച് ഉടന്‍ യോഗം വിളിക്കുമെന്നും എംഎല്‍എ അറിയിച്ചു.
- Log in to post comments