Skip to main content

അടൂര്‍ ജനറല്‍ ആശുപത്രിക്ക് കിഫ്ബിയില്‍ 14.54 കോടി രൂപ അനുവദിച്ചു

അടൂര്‍ ജനറല്‍ ആശുപത്രിക്ക് കിഫ്ബിയില്‍ ഉള്‍പ്പെടുത്തി ആധുനിക ഒപി ബ്ലോക്ക് നിര്‍മിക്കുന്നതിന്  14.54 കോടി രൂപ അനുവദിച്ചതായി  ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അറിയിച്ചു. എംസി റോഡിന്റെയും കെപി റോഡിന്റെയും മധ്യഭാഗത്ത് സ്ഥിതി ചെയ്യുന്ന അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ധാരാളം രോഗികളാണ് ചികിത്സയ്ക്കായി എത്തിചേരുന്നത്. സ്ഥലപരിമിതി മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന ആശുപത്രിയുടെ അവസ്ഥയ്ക്ക് പരിഹാരമാകുന്നതാണ് പുതിയ  ബ്ലോക്കിന്റെ നിര്‍മാണം. കെ.എച്ച്.ആര്‍.ഡബ്ല്യൂവിന്റെ പഴയ  പേവാര്‍ഡ് നില്‍ക്കുന്ന സ്ഥലത്താണ് പുതിയ കെട്ടിടം നിര്‍മിക്കുന്നത്.

 

മൂന്ന് നിലയുളള  കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്ളോര്‍ പൂര്‍ണമായും പാര്‍ക്കിംഗ് ഏരിയയായിരിക്കും.  മറ്റു നിലകളില്‍ ലാബ്, എക്സ്‌റേ യൂണിറ്റ്, അള്‍ട്രാ സൗണ്ട് സ്‌കാന്‍ യൂണിറ്റ്, ഇസിജി, ദന്തല്‍ ഒപി, പിപി യൂണിറ്റ്, ഫിസിയോതെറാപ്പി, കുട്ടികളുടെ ഒപി, നിരീക്ഷണവാര്‍ഡ്, കൗമാര ക്ലിനിക്ക്, കോണ്‍ഫറന്‍സ് ഹാള്‍ എന്നിവയാണ്  സജ്ജീകരിക്കുന്നത്. വിശദമായ പ്രൊജക്ട് തയാറാക്കി കഴിഞ്ഞതായി  ഡെപ്യുട്ടി സ്പീക്കര്‍ പറഞ്ഞു.

date