Skip to main content

ലോഗോ ക്ഷണിച്ചു

കുടുംബശ്രീ മിഷന്‍ നടത്തുന്ന സരസ്സ് മേള 2022 ന്റെ പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാനായി ലോഗോ ക്ഷണിച്ചു. തിരുവന്തപുരത്തിന്റെ തനത് സാംസ്‌കാരിക തനിമ ഉള്‍ക്കൊള്ളുന്നതായിരിക്കണം ലോഗോ. മാര്‍ച്ച് 28 മുതല്‍ ഏപ്രില്‍ 10 വരെ തിരുവനന്തപുരം കനകക്കുന്നിലാണ് മേള സംഘടിപ്പിക്കുന്നത്. സംസ്ഥാനത്തെ കുടുംബശ്രീ യൂണിറ്റുകള്‍ക്ക് പുറമേ വിവിധ സംസ്ഥാനങ്ങളിലെ ഉല്‍പ്പന്നങ്ങള്‍, ഇന്ത്യ ഫുഡ്‌കോര്‍ട്ട് എന്നിവയാണ് പ്രധാന ആകര്‍ഷണം. ഒന്നാം സ്ഥാനം ലഭിക്കുന്ന ലോഗോയ്ക്ക് 5,000 രൂപ സമ്മാനം ലഭിക്കും. ലോഗോ അയക്കുന്ന ആളിന്റെ ഫോട്ടോ, ഫോണ്‍ നമ്പര്‍, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പ് കൂടി അയക്കണമെന്ന് ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു. അവസാന തീയതി ഫെബ്രുവരി 28. വിലാസം- ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ ജില്ലാ മിഷന്‍, ജില്ലാ പഞ്ചായത്ത് രണ്ടാം നില, പട്ടം പാലസ് പി.ഒ, തിരുവനന്തപുരം. ഫോണ്‍- 0471 2447552.

date