Skip to main content

പട്ടികജാതി വിഭാഗത്തിലെ കുട്ടികള്‍ക്ക് ലാപ്ടോപ്പ് നല്‍കി

ചെമ്മരുതി ഗ്രാമപഞ്ചായത്തിലെ പട്ടികജാതി വിഭാഗത്തില്‍ ഉള്‍പ്പെട്ട കുട്ടികള്‍ക്കുള്ള സൗജന്യ ലാപ്ടോപ്പ് വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പ്രിയങ്ക നിര്‍വഹിച്ചു. 2021-22 സാമ്പത്തിക വര്‍ഷത്തെ പട്ടികജാതി വികസന ഫണ്ടില്‍ നിന്നാണ് മുപ്പതിനായിരം രൂപ വീതം വിലവരുന്ന ലാപ്ടോപ്പുകള്‍ 20 കുട്ടികള്‍ക്ക് വിതരണം ചെയ്തത്. ബിരുദത്തിന് പഠിക്കുന്ന പഞ്ചായത്തിലെ സ്ഥിരതാമസക്കാരായ വിദ്യാര്‍ത്ഥികളാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍. പഞ്ചായത്ത് മിനി ഹാളില്‍ നടന്ന ചടങ്ങില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്തു.

date