Skip to main content

സ്വരാജ് ട്രോഫി;  അളഗപ്പനഗർ പഞ്ചായത്തിന് രണ്ടാം സ്ഥാനം

തുട​ർ​ച്ച​യാ​യി നാലാം വ​ർ​ഷ​വും ജില്ലയിലെ മി​ക​ച്ച പഞ്ചായത്തി​നു​ള്ള രണ്ടാം സ്ഥാ​നം കരസ്ഥമാക്കി  അളഗപ്പനഗർ പ​ഞ്ചാ​യ​ത്ത്. അഞ്ച് ലക്ഷം രൂപയാണ് പുരസ്‌കാര തുക. 2017-18, 2018-19, 2019 -20  സാമ്പത്തിക വർഷങ്ങളിലെ പ്രവർത്തന മികവിനുള്ള രണ്ടാം സ്ഥാനം അളഗപ്പനഗറിനായിരുന്നു. 2020-21 വർഷവും സ്വരാജ് ട്രോഫി നേടാൻ കഴിഞ്ഞത് പഞ്ചായത്തിന്റെ അഭിമാനകരമായ നേട്ടമായി.

പ്രവർത്തനങ്ങൾ വിലയിരുത്തി പദ്ധതി ആസൂത്രണ നിർവഹണത്തിൻറെയും ഭരണനിർവഹണ മികവിനെയും അടിസ്ഥാനത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകുന്ന പുരസ്കാരമാണ് സ്വരാജ് ട്രോഫി. മി​ക​ച്ച ഭ​ര​ണ​സ​മി​തി​യും അ​ര്‍പ്പ​ണ ​മനോ​ഭാ​വ​മു​ള്ള ജീ​വ​ന​ക്കാ​രും ഒ​ത്തൊ​രു​മി​ച്ച് പ്ര​വ​ര്‍ത്തി​ച്ച​തിന്റെ ഫ​ല​മാ​യാ​ണ് ഈ ​നേട്ടമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പ്രിൻസൺ തയ്യാലക്കൽ പറഞ്ഞു. 

മാ​ലി​ന്യ സം​സ്ക​ര​ണരം​ഗ​ത്തെ മി​ക​ച്ച മാ​തൃ​ക​ക​ളാ​യ ഹരിത കർമ്മ സേന പൊതു ടോയ്ലറ്റ്, ബയോബിൻ ,വ്യോ  ഗ്യാ​സ് പ്ലാ​ൻ​റ്, എ​ന്നി​വ ജ​നശ്ര​ദ്ധ ആ​ക​ര്‍ഷി​ച്ച പ​ദ്ധ​തി​ക​ളാ​ണ്. വനിതകളുടെ കൂട്ടായ്മയിലുള്ള അരി ഉൽപാദന കേന്ദ്രവും ടൈലറിംഗ് യൂണിറ്റും  ജൈവ പച്ചക്കറി കൃഷി, വയോജന ഭിന്നശേഷി സൗഹൃദ പഞ്ചായത്ത് എന്ന പ്രഖ്യാപനവും  സോളാർ കമ്പ്യൂട്ടറൈസ്ഡ് പഞ്ചായത്ത് എന്ന ബഹുമതിയും ജനങ്ങൾക്ക് കൊടുക്കുന്ന പൊതു സേവനവും പഞ്ചായത്തിൻറെ  എടുത്തു പറയേണ്ട നേട്ടങ്ങളാണ്.

date