Skip to main content

ലൈബ്രറി കൗണ്‍സില്‍ താലൂക്ക് തല വായനമത്സരങ്ങള്‍  20ന്

ജില്ലാ ലൈബ്രറി കൗണ്‍സില്‍  എല്‍.പി, യു.പി വനിതാ വായന മത്സരങ്ങളുടെ താലൂക്ക്തല മത്സരങ്ങള്‍ ഫെബ്രുവരി 20 ന് ഉച്ചക്ക് രണ്ടിന് നടക്കും.     പഞ്ചായത്ത് തല മത്സരത്തില്‍ പങ്കെടുത്ത് ഒന്നും, രണ്ടും, മൂന്നും സ്ഥാനം നേടിയവര്‍ക്കും ഗ്രന്ഥശാലാതല വനിതാ വായനമത്സരത്തില്‍ ഒന്നും, രണ്ടും, മൂന്നും സ്ഥാനം നേടിയവര്‍ക്കും  താലൂക്ക്തല മത്സരത്തില്‍ പങ്കെടുക്കാം. തിരൂരങ്ങാടി ജി.എച്ച്.എസ്.എസ്. (തിരൂരങ്ങാടി താലൂക്ക്), മഞ്ചേരി ജി.ജി.എച്ച്.എസ്.എസ്(ഏറനാട്  താലൂക്ക് ), കൊണ്ടോട്ടി ജി.എം.യു.പി.എസ്. (കൊണ്ടോട്ടിതാലൂക്ക്), അംശകച്ചേരി ജി.എം.യു.പി.എസ്, എടപ്പാള്‍  (ബി.ആര്‍.സി) (പൊന്നാനി താലൂക്ക്), തിരൂര്‍ ജി.എം.യു.പി.എസ് (തിരൂര്‍ താലൂക്ക്), പെരിന്തല്‍മണ്ണ ബോയ്സ് ഹൈസ്‌കൂള്‍ (പെരിന്തല്‍മണ്ണ താലൂക്ക്), വണ്ടൂര്‍ ബോയ്സ് വി.എം.പി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ (നിലമ്പൂര്‍ താലൂക്ക് ) എന്നിവിടങ്ങളിലായാണ് താലൂക്ക് തല മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്.
 

date