Skip to main content

അപേക്ഷ ക്ഷണിച്ചു

ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴിലുള്ള ജില്ലയിലെ ആരോഗ്യ സ്ഥാപനങ്ങളിലേക്ക് ട്യൂമ്പർകുലോസിസ്  ഹെൽത്ത് വിസിറ്റർ (ടി.ബി.എച്ച്.വി ),  പാലിയേറ്റീവ് മെഡിക്കൽ ഓഫീസർ എന്നീ തസ്തികളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിനുള്ള അപേക്ഷകൾ ക്ഷണിച്ചു. ട്യൂബർകുലോസിസ്  ഹെൽത്ത് വിസിറ്റർ (ടി.ബി.എച്ച്.വി ) തസ്തികയിലേക്ക് അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള സയൻസ് ബിരുദം, അല്ലെങ്കിൽ സയൻസ് വിഷയത്തിലെ ഇന്റർമീഡിയറ്റ് (10-12) കൂടാതെ എം.പി.ഡബ്ല്യു.എൽ.എച്ച്.വി./എ.എൻ.എം. ഹെൽത്ത് വർക്കർ തസ്തികകളിലെ പ്രവർത്തി പരിചയം അല്ലെങ്കിൽ ഹെൽത്ത് എജ്യൂക്കേഷൻ/ കൗൺസിലിങ്ങ് എന്നിവയിലെ ഉയർന്ന കോഴ്സ് അല്ലെങ്കിൽ അംഗീകൃത ട്യൂബർകുലോസിസ് ഹെൽത്ത് വിസിറ്റേഴ്സ് കോഴ്സ് കൂടാതെ രണ്ട് മാസത്തിൽ കുറയാത്ത കമ്പ്യൂട്ടർ ഓപ്പറേഷൻ സർട്ടിഫിക്കറ്റ് എന്നീ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. എം.പി.ഡബ്ല്യു .(മൾട്ടിപർപ്പസ്സ് വർക്കർ ) അല്ലെങ്കിൽ അംഗീകൃത സാനിറ്ററി ഇൻസ്പെക്ടർ കോഴ്സ് പാസ്സായവർക്ക് മുൻഗണന.

ശമ്പളം 14,000 രൂപ. പ്രായപരിധി 40 വയസ്സ് . ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 22 ന് അഞ്ച് മണിക്ക് മുമ്പായി അപേക്ഷകൾ  ആരോഗ്യ കേരളം ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. വയസ്സ്, യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പും അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്യണം.  ഫെബ്രുവരി 26 ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് നടക്കുന്ന അഭിമുഖത്തിൽ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. 

പാലിയേറ്റീവ് മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള എം.ബി.ബി.എസ്. ബിരുദം,
ടി.സി.എം.സി. രജിസ്ട്രേഷൻ അല്ലെങ്കിൽ പാലിയേറ്റീവ് കെയറിൽ ബി.സി.സി.പി.എം. യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രവർത്തിപരിചയം അഭികാമ്യം. ശമ്പളം  41000 രൂപ. പ്രായപരിധി 62 വയസ്സ് . ഉദ്യോഗാർത്ഥികൾക്കുള്ള  അഭിമുഖം ആരോഗ്യ കേരളം ഓഫീസിൽ  ഫെബ്രുവരി 28 ന് വൈകീട്ട് 4 മണിക്ക് നടക്കും. പങ്കെടുക്കുന്നവർ വയസ്സ്, യോഗ്യത, രജിസ്ട്രേഷൻ, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും , പകർപ്പും സഹിതം ഹാജരാകണം. വിശദവിവരങ്ങൾക്ക് www.arogyakeralam.gov.in വെബ്സൈറ്റ് സന്ദർശിക്കുക.

date