Skip to main content

കണ്ടൂർ കടവ്, ചേറ്റുവ പുഴകൾ ദുരന്ത നിവാരണ പദ്ധതിയിൽ ഉൾപ്പെടുത്തും

കണ്ടൂർ കടവ്, ചേറ്റുവ പുഴകളെ ദുരന്തനിവാരണ പദ്ധതിയിലുൾപ്പെടുത്തി നവീകരണ പ്രവർത്തനങ്ങൾ നടത്താൻ തീരുമാനം . പുഴയിലെ  എക്കൽ മണ്ണ് ,ചെളി എന്നിവ നീക്കം ചെയ്യുന്നതിന് എസ്റ്റിമേറ്റ് തയ്യാറാക്കി ജില്ലാ കലക്ടർക്ക് സമർപ്പിക്കും. പുഴയിൽനിന്ന് ഉപ്പുവെള്ളം കയറി ജനങ്ങളുടെ വീടുകളും കൃഷിക്കും നാശമുണ്ടാക്കുന്ന സംബന്ധിച്ച് എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.പുഴയിൽ നിന്നും നീക്കം ചെയ്യേണ്ട എക്കൽ മണ്ണിന്റേയും ചെളിയുടെയും അളവ് എത്രയും വേഗം തയ്യാറാക്കി നൽകണമെന്ന്  എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് നിർദ്ദേശം നൽകി.

പുഴയുടെയും കനാലി കനാലിലെയും സൈഡ് കെട്ടുന്നതിനുള്ള നടപടികൾ ഉടൻ സ്വീകരിക്കണമെന്നും  വകുപ്പ് നിലവിൽ നടപ്പാക്കുന്ന പദ്ധതികൾ മാർച്ചിനുള്ളിൽ പൂർത്തീകരിക്കണം എന്നും യോഗം ആവശ്യപ്പെട്ടു. പഞ്ചായത്തുകളുടെ ഉടമസ്ഥതയിൽ വരുന്ന ചെറു തോടുകൾ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി അടിയന്തരമായി വൃത്തിയാക്കുന്നതിന് പഞ്ചായത്ത് സെക്രട്ടറിമാർക്ക് നിർദേശം നൽകി.യോഗത്തിൽ ഡെപ്യൂട്ടി കലക്ടർ മധുസൂദനൻ, ചാവക്കാട് തഹസിൽദാർ സന്ദീപ്, വിവിധ പഞ്ചായത്ത് പ്രസിഡൻറുമാർ , സെക്രട്ടറിമാർ, ഇറിഗേഷൻ വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ, അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ തുടങ്ങിയവർ പങ്കെടുത്തു.

date