Skip to main content

ഓൺലൈൻ   പരിശീലന പരിപാടി  സംഘടിപ്പിക്കുന്നു

കേരള കാർഷിക സർവകലാശാല ഇ -പഠന കേന്ദ്രം “തേനീച്ച വളർത്തൽ "  എന്ന വിഷയത്തില്‍  ഒരു ഓൺലൈൻ   പരിശീലന പരിപാടി  സംഘടിപ്പിക്കുന്നു. കേരള കാർഷിക സർവകലാശാലയിലെ   ശാസ്ത്രജ്ഞരാണ്  ക്ലാസ്സുകള്‍ കൈകാര്യം ചെയ്യുന്നത്.  20 ദിവസം ദൈർഘ്യമുള്ള ഈ കോഴ്സ് പൂർണ്ണമായും മലയാളത്തിലാണ് പരിശീലിപ്പിക്കുന്നത്.  ഒൻപത് സെഷനുകളിലായി തയ്യാറാക്കിയ കോഴ്സ്  കെ.എ.യു. MOOC പ്ലാറ്റ് ഫോമിലൂടെ പഠിതാവിന്റെ സൗകര്യാർത്ഥo പ്രയോജനപ്പെടുത്താവുന്നതാണ്. ഫൈനല്‍ പരീക്ഷ പാസ്സാവുന്ന  പഠിതാക്കൾക്ക്   ആവശ്യമെങ്കില്‍ സർട്ടിഫിക്കറ്റും നല്കുന്നതാണ്. സർട്ടിഫിക്കറ്റിന് നിശ്ചിത ഫീസ്‌ ഈടാക്കുന്നതാണ്. www.celkau.in/MOOC/Default.aspx എന്ന ലിങ്കില്‍ ക്ലിക് ചെയ്ത് ഈ പരിശീലന  കോഴ്സില്‍  രജിസ്റ്റര്‍ ചെയ്യാം. രജിസ്റ്റര്‍ ചെയ്തവർക്ക്  ഫെബ്രുവരി 21 മുതല്‍  ‘പ്രവേശനം’  എന്ന ബട്ടണ്‍ ക്ലിക് ചെയ്ത് യുസര്‍ ഐ ഡി യും പാസ്സ്‌വേർഡും  ഉപയോഗിച്ച് ക്ലാസ്സുകളില്‍ പങ്കെടുക്കാവുന്നതാണ്. അപേക്ഷിക്കേണ്ട അവസാന തീയതി  ഫെബ്രുവരി 20.

date