Skip to main content

സ്വയം സഹായ സംഘങ്ങൾക്ക് വർക്ക് ഷെഡ് 

മാള ഗ്രാമപഞ്ചായത്തിലെ സ്വയംസഹായ  സംഘങ്ങൾക്കുള്ള വർക്ക് ഷെഡ് നിർമ്മാണത്തിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യാ നൈസൺ നിർവഹിച്ചു. മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. കുടുംബശ്രീ ഗ്രൂപ്പുകൾക്ക് സ്വതന്ത്രമായി പ്രവർത്തിക്കാൻ ഒരിടം നിർമ്മിച്ച് കൊടുക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതിന്റെ ആദ്യപടിയായി പഞ്ചായത്തിലെ  ഇരുപതാം വാർഡിലെ സുഗജാ ഗ്രൂപ്പിന് ഫുഡ് പ്രോസസിംഗ് യൂണിറ്റ് നടത്തുന്നതിന് വേണ്ടിയുള്ള കെട്ടിടത്തിന്റെ നിർമ്മാണ ഉദ്ഘാടനം നടന്നു. പഞ്ചായത്ത് പ്രസിഡന്റ് സിന്ധു അശോക് അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് ജോയിൻ 
ബി ഡി ഒ മൈമൂനത്ത് കെ എം പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബുപോൾ എടാട്ടുകാരൻ, പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ ജയ ബിജു, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഗീത ചന്ദ്രൻ, പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ നബീസത്ത് ജലീൽ, പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജിജു മാടപ്പള്ളി, പഞ്ചായത്ത് മെമ്പർമാരായ ബിനിൽ എം യു, റീജ സലിം, ബാബു സി എം, കെ വി രഘു, ജോർജ് നെല്ലിശ്ശേരി, ടി പി രവീന്ദ്രൻ, ജിയോ ജോർജ് കൊടിയൻ എന്നിവർ സംസാരിച്ചു.

date