Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

ചേലക്കര ഗവ ആർട്‌സ് ആന്റ് സയൻസ് കോളേജിലേക്ക് കൊമേഴ്‌സ്, ഇക്കണോമിക്‌സ് വിഭാഗങ്ങളിൽ പുസ്തകം വിതരണം ചെയ്യാൻ താത്പര്യമുള്ള അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും മത്സര സ്വഭാവമുള്ള ടെണ്ടറുകൾ ക്ഷണിച്ചു. ക്വട്ടേഷനുകൾ സമർപ്പിക്കുന്ന കവറിനു പുറത്ത് "2021-22 വർഷത്തെ പ്ലാൻ ഫണ്ട്-ലൈബ്രറി പുസ്തകങ്ങൾ വിതരണം ചെയ്യുന്നതിനുള്ള ക്വട്ടേഷൻ" എന്ന് രേഖപ്പെടുത്തി പ്രിൻസിപ്പാൾ സർക്കാർ ആർട്സ് ആന്റ്  സയൻസ് കോളേജ് കിള്ളിമംഗലം(പി.ഒ), ചേലക്കര -68059 എന്ന വിലാസത്തിൽ ഫെബ്രുവരി 23ന് ഉച്ചയ്ക്ക്  12 മണിക്ക് മുൻപായി കോളേജ് ഓഫീസിൽ ലഭ്യമാക്കേണ്ടതാണ്. അന്നേ ദിവസം ഉച്ചയ്ക്ക് 2 മണിക്ക് ലഭിച്ച ക്വട്ടേഷനുകൾ ക്വട്ടേഷൻ സമർപ്പിച്ചവരുടെ സാന്നിദ്ധ്യത്തിൽ  പരിശോധിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04884253090

date