Skip to main content

ബേക്കറി ഉൽപ്പന്ന നിർമ്മാണ പരിശീലനം ആരംഭിച്ചു 

കുടുംബശ്രീ അംഗങ്ങൾക്കായുള്ള ബേക്കറി ഉൽപ്പന്ന നിർമ്മാണ പരിശീലന പരിപാടി ആരംഭിച്ചു. തൃശൂർ കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ചൂണ്ടൽ, വേലൂർ, കടങ്ങോട്, കടവല്ലൂർ, പോർക്കുളം, കാട്ടകാമ്പാൽ, ചൊവ്വന്നൂർ എന്നീ പഞ്ചായത്തിൽ നിന്നുള്ള പഠിതാക്കളാണ്  20 ദിവസം നീണ്ടു നിൽക്കുന്ന പരിശീലനത്തിന്റെ ഭാഗമാകുന്നത്. ചൂണ്ടൽ പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിലെ രശ്മി അങ്കണവാടിയിലാണ് പരിശീലനം. കേക്ക്, ഐസ്ക്രീം, മിച്ചർ തുടങ്ങി പലഹാരങ്ങൾ നിർമ്മിച്ച് അതുവഴി  തൊഴിൽ സംരംഭം തുടങ്ങി സ്വയം പര്യാപ്തത കൈവരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.  പരിപാടിയുടെ ഉദ്ഘാടനം ചൂണ്ടൽ പഞ്ചായത്ത് പ്രസിഡന്റ് രേഖ സുനിൽ  നിർവ്വഹിച്ചു. ചൂണ്ടൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ്  പി ടി ജോസ് അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സുനിത ഉണ്ണികൃഷ്ണൻ, വി പി ലീല,  ഹസനുൽബന്ന, കുടുംബശ്രീ ജില്ലാ മിഷൻ ബ്ലോക്ക് കോ-ഓർഡിനേറ്റർ ഷഫ്ന, ജില്ലി സണ്ണി, പ്രോഗ്രാം കോ-ഓർഡിനേറ്റർ സുമ, പരിശീലക സംഗീത എന്നിവർ സംസാരിച്ചു.  ചൂണ്ടൽ പഞ്ചായത്ത് കുടുംബശ്രീ ചെയർപേഴ്സൺ സിനി പ്രസാദ് സ്വാഗതവും  രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു.

date