Skip to main content

ഇൻസ്ട്രക്ടർ ഒഴിവ് 

ചാലക്കുടി ഗവ.വനിതാ ഐ.ടി.ഐ.യിൽ ഡ്രാഫ്റ്റ്സ്മാൻ സിവിൽ ട്രേഡിൽ ഒരു ഇൻസ്ട്രക്ടറുടെ ( ഈഴവ വിഭാഗം) താൽക്കാലിക ഒഴിവുണ്ട്. സിവിൽ എൻജിനീയറിംഗ് വിഷയത്തിൽ ബിരുദവും ഒരു വർഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കിൽ മേൽ വിഷയത്തിൽ ഡിപ്ലോമയും രണ്ടു വർഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കിൽ മേൽ വിഷയത്തിൽ എൻ ടി സി/ എൻ എ സി മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത. താൽപ്പര്യമുള്ള ഈഴവ കാറ്റഗറിയിൽ ഉൾപ്പെടുന്ന ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും സഹിതം ഫെബ്രുവരി 22 ന് രാവിലെ 11.00ന് ചാലക്കുടി ഗവ.വനിത ഐ.ടി.ഐ. പ്രിൻസിപ്പാൾ മുമ്പാകെ ഇന്റർവ്യൂവിന് ഹാജരാകണം. ഫോൺ: 0480 2700816

date