Skip to main content

നേട്ടത്തിന്റെ നെറുകയില്‍ ചെറുവത്തൂര്‍ ഗ്രാമ പഞ്ചായത്ത് തുടര്‍ച്ചയായി അഞ്ചാം തവണയും സ്വരാജ് ട്രോഫി

2020 - 21 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തി പദ്ധതി ആസൂത്രണത്തിന്റെയും നിര്‍വഹണത്തിന്റെയും ഭരണ മികവിന്റെയും അടിസ്ഥാനത്തില്‍ ജില്ലയിലെ മികച്ച ഗ്രാമ  പഞ്ചായത്തുകളില്‍ ഒന്നാം സ്ഥാനം കൈവരിച്ച് ചെറുവത്തൂര്‍ ഗ്രാമ പഞ്ചായത്ത്. തുടര്‍ച്ചയായ അഞ്ചാം വര്‍ഷമാണ് പഞ്ചായത്തിന് സ്വരാജ് ട്രോഫി ലഭിക്കുന്നത്. ചിട്ടയായ രീതിയിലുള്ള ഫ്രണ്ട് ഓഫീസ് പ്രവര്‍ത്തനം, പരാതി പരിഹാര സംവിധാനം , ഹരിതകര്‍മസേന പ്രവര്‍ത്തനങ്ങള്‍, പദ്ധതി പ്രവര്‍ത്തനം എന്നിവ പരിഗണിച്ചാണ് ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്തിനെ സ്വരാജ് ട്രോഫിക്ക് അര്‍ഹമാക്കിയത്. മാതൃകാപരമായ നിരവധി പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്ത് കാഴ്ചവെച്ചു.   പഞ്ചായത്തിന്റെ പദ്ധതി പ്രവര്‍ത്തനങ്ങളും ഭരണമികവും പുരസ്‌കാരം ലഭിക്കാന്‍ ഘടകമായി. പദ്ധതി പ്രവര്‍ത്തനങ്ങളിലും നികുതിപിരിവിലും 100 ശതമാനം നേട്ടം കൈവരിക്കുന്നതിനും പഞ്ചായത്തിന് സാധിച്ചു. ഭരണസമിതിയുടേയും ജീവനക്കാരുടെയും കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമായാണ്  ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്തിന് നേട്ടം കൈവരിക്കാന്‍ സാധിച്ചതെന്ന് പഞ്ചായത്ത് പ്രസിഡണ്ട് സി വി പ്രമീള പറഞ്ഞു.

date