Skip to main content

സംസ്ഥാന സര്‍ക്കാരിന്റെ മഹാത്മ പുരസ്‌കാരം പനത്തടി പഞ്ചായത്തിന്

മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പ്രവര്‍ത്തന മികവിനു സംസ്ഥാന സര്‍ക്കാര്‍ ഗ്രാമ പഞ്ചായത്തുകള്‍ക്ക് നല്‍കുന്ന മഹാത്മ പുരസ്‌കാരം ജില്ലാതലത്തില്‍ പനത്തടി പഞ്ചായത്തിന് . തൊഴില്‍ കാര്‍ഡ് ലഭിച്ച കുടുംബങ്ങളില്‍  ലഭിച്ച തൊഴില്‍ ദിനങ്ങള്‍ ,എസ് സി ,  എസ് ടി മേഖലയില്‍ നല്‍കിയ തൊഴില്‍ ദിനങ്ങള്‍, മുന്‍ വര്‍ഷത്തില്‍ ആരംഭിച്ച പ്രവര്‍ത്തികളുടെ പൂര്‍ത്തീകരണം, ലേബര്‍ ബജറ്റിന്റെ അടിസ്ഥാനത്തില്‍ സൃഷ്ടിക്കപ്പെട്ട തൊഴില്‍ ദിനങ്ങള്‍, നൂറു തൊഴില്‍ ദിനങ്ങള്‍ കൈവരിച്ച കുടുംബങ്ങള്‍ , സാധന ഘടകങ്ങളുടെ ഉപയോഗം തുടങ്ങിയ ഘടകങ്ങള്‍ വിലയിരുത്തിയാണ് പുരസ്‌കാരം നല്കുന്നത്. മെറ്റീരിയല്‍ കോസ്റ്റ് ഉപയോഗിച്ചുള്ള വര്‍ക്കുകളുടെ പൂര്‍ത്തീകരണം, സമയബന്ധിതമായി വേതനം നല്‍കല്‍, പട്ടികവര്‍ഗ മേഖലയില്‍ ഏറ്റവും അധികം ആളുകള്‍ക്ക് 100 തൊഴില്‍ ദിനങ്ങള്‍ നല്‍കുന്നതില്‍  മികച്ച നേട്ടം എന്നിവ ഈ പുരസ്‌കാരം ലഭിക്കാന്‍  പഞ്ചായത്തിനെ സഹായിച്ചെന്ന് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് അറിയിച്ചു

 

date