Skip to main content

വിവാഹ ആഘോഷങ്ങളിലെ ആഭാസം: ബോധവൽക്കരണത്തിന്  കണ്ണൂർ കോർപ്പറേഷൻ 

വിവാഹ ആഘോഷങ്ങളുടെ മറവിൽ നടക്കുന്ന ആഭാസങ്ങൾക്കെതിരെയും വർധിച്ചു വരുന്ന ലഹരി ഉപയോഗങ്ങൾക്കെതിരെയും പൊതുജനങ്ങളുടെ പിന്തുണയോടെ ശക്തമായ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കാൻ കണ്ണൂർ കോർപ്പറേഷൻ സ്റ്റിയറിങ് കമ്മിറ്റി യോഗം തീരുമാനിച്ചു.
ഓരോ ഡിവിഷൻ തലത്തിലും കൗൺസിലർമാരുടെ നേതൃത്വത്തിൽ എല്ലാ വിഭാഗം ആൾക്കാരെയും ഉൾക്കൊള്ളിച്ചുകൊണ്ട് നിരീക്ഷണ സമിതികൾ രൂപീകരിക്കും. ഇത് സംബന്ധിച്ച് വിശദമായി ആലോചിക്കുന്നത്തിനായി രാഷ്ട്രീയ പാർട്ടികൾ, യുവജന-മഹിളാ സംഘടനകൾ, റസിഡൻഷ്യൽ അസോസിയേഷൻ ഭാരവാഹികൾ, പോലീസ്-റവന്യൂ അധികാരികൾ, മറ്റ് സന്നദ്ധ സംഘടനകൾ എന്നിവരുടെ യോഗം ഫെബ്രുവരി 21 തിങ്കളാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് കണ്ണൂർ കോർപ്പറേഷൻ കൗൺസിൽ ഹാളിൽ വിളിച്ചു ചേർക്കും. യോഗത്തിൽ ഡെപ്യൂട്ടി മേയർ കെ ഷബീന അധ്യക്ഷയായി.
എം.പി. രാജേഷ്, സുരേഷ് ബാബു എളയാവൂർ, പി.ഷമീമ, അഡ്വ പി.ഇന്ദിര, മുസ്ലിഹ് മഠത്തിൽ തുടങ്ങിയവർ സംബന്ധിച്ചു.

 

date