Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 17-02-2022

ഏകദിന ഹരിത പാഠശാല 18ന്

ഹരിത കേരളം ജില്ലാ മിഷന്റെയും കതിരൂർ ഗ്രാമപഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ ഏകദിന ഹരിത പാഠശാല സംഘടിപ്പിക്കുന്നു. പഞ്ചായത്ത്തല സമ്പൂർണ്ണ ശുചിത്വ പദ്ധതിയുടെ ഭാഗമായി ഫെബ്രുവരി 18ന് രാവിലെ 10.30 മുതൽ വൈകിട്ട് നാലുവരെ കതിരൂർ പഞ്ചായത്ത് ഹാളിലാണ് പാഠശാല. ജില്ലാ കളക്ടർ എസ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്യും. പഞ്ചായത്തിൽ സമ്പൂർണ ശുചിത്വ പദ്ധതി നടപ്പാക്കുമ്പോഴുള്ള പ്രായോഗിക പ്രശ്നങ്ങളും അവയ്ക്കുള്ള പരിഹാര മാർഗ്ഗങ്ങളും, മാലിന്യ സംസ്‌ക്കരണ ഉപാധികളും ബദൽ സാധ്യതകളും, ഹരിത നിയമങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ ക്ലാസുകൾ നടക്കും.

 

വാക് ഇൻ ഇന്റർവ്യൂ

കണ്ണൂർ ഗവ. ആയുർവേദ കോളേജിലെ പഞ്ചകർമ്മ വകുപ്പിൽ ഒഴിവുള്ള അധ്യാപക തസ്തികയിലേക്ക് അസി. പ്രൊഫസറെ നിയമിക്കുന്നു. ഫെബ്രുവരി 23ന് രാവിലെ 11 മണിക്ക് പരിയാരത്തുള്ള കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വാക് ഇൻ ഇന്റർവ്യൂ നടത്തും. യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദം. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. ഉദ്യോഗാർഥികൾ ജനന തീയ്യതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും ആധാർ കാർഡ്, പാൻ കാർഡ് എന്നിവയുടെ പകർപ്പുകളും ബയോഡാറ്റയും സഹിതം ഹാജരാകണം. ഫോൺ: 0497 2800167.

സീറ്റൊഴിവ്
ഐഎച്ച്ആർഡിയുടെ കീഴിൽ ചീമേനി പള്ളിപ്പാറയിൽ പ്രവർത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ   സർട്ടിഫിക്കറ്റ് കോഴ്സായ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിൽ സീറ്റൊഴിവുണ്ട്. കോഴ്സ് കാലാവധി ആറുമാസം. യോഗ്യത എസ് എസ് എൽ സി/പ്ലസ് ടു. താൽപര്യമുള്ളവർ ഫെബ്രുവരി 25നകം 9605446129 നമ്പറിൽ വിളിക്കുക.

ക്വട്ടേഷൻ
പട്ടികജാതി വികസന വകുപ്പിനു കീഴിലുള്ള  മാടായി ഐ ടി ഐയിൽ പെയിന്റർ ജനറൽ ട്രേഡിൽ പരിശീലനത്തിന് അസംസ്‌കൃത സാധനങ്ങൾ വിതരണം ചെയ്യുന്നതിന് സ്ഥാപനങ്ങൾ/ വ്യക്തികളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സീൽ വെച്ച കവറുകളിൽ ഡെപ്യൂട്ടി ഡയറക്ടർ, ഉത്തരമേഖല, പട്ടികജാതി വികസന വകുപ്പ്, സിവിൽ സ്റ്റേഷൻ കോഴിക്കോട്-20 എന്ന വിലാസത്തിൽ  ഫെബ്രുവരി 28 ഉച്ചക്ക് രണ്ട് മണിക്കകം ലഭിക്കണം. ഫോൺ: 0495 2370379.

ദർഘാസ്
കിനാനൂർ കരിന്തളം ഗവ.ആർട്ട്സ് ആന്റ് സയൻസ് കോളേജിലെ ബോട്ടണി, സുവോളജി ലാബുകളിലേക്കുള്ള ലബോറട്ടറി ഉപകരണങ്ങൾ, കെമിക്കലുകൾ, സ്പെസിമെൻ എന്നിവ വിതരണം ചെയ്യുന്നതിന് ജി എസ് ടി രജിസ്ട്രേഷനുള്ള അംഗീകൃത വിതരണക്കാരിൽ നിന്നും മുദ്രവെച്ച ദർഘാസുകൾ ക്ഷണിച്ചു. പ്രിൻസിപ്പൽ, ഗവ.ആർട്ട്സ് ആന്റ് സയൻസ് കോളേജ് കിനാനൂർ-കരിന്തളം, കരിന്തളം പി ഒ, നീലേശ്വരം, കാസർകോട്-671314 എന്ന  വിലാസത്തിൽ ഫെബ്രുവരി 28  വൈകിട്ട് മൂന്ന് മണി  വരെ ദർഘാസുകൾ സ്വീകരിക്കും.

തലശ്ശേരി തിരുവങ്ങാട് ഗവ.ഗേൾസ് ഹയർസെക്കണ്ടറി സ്‌കൂളിലെ ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി ലാബുകളിലേക്ക് ഉപകരണങ്ങൾ ലഭ്യമാക്കുന്നതിന് അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ദർഘാസുകൾ ക്ഷണിച്ചു.  ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയ്യതി ഫെബ്രുവരി 25 വൈകിട്ട് നാല് മണി.

തിരുത്തലുകൾ വരുത്താം
കൂത്തുപറമ്പ് ഗവ. ഐടിഐയിൽ 2018 മുതൽ എൻസിവിടി എംഐഎസ് പ്രകാരം പ്രവേശനം നേടിയ ട്രെയിനികളുടെ എൻടിസികളിലെ അടിസ്ഥാന വിവരങ്ങളിൽ തെറ്റുകളുണ്ടെങ്കിൽ തിരുത്താം. www.ncvtmis.gov.in പോർട്ടലിലിലെ കംപ്ലയിന്റ് ടൂൾ വഴി നേരിട്ട് ആവശ്യമായ തിരുത്തലുകൾ വരുത്താവുന്നതതാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു.  തിരുത്തൽ വരുത്തിയവർ ഫെബ്രുവരി 22നകം അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഐടിഐയിൽ ഹാജരാകണം.  ഫോൺ: 0497 2364535.

അപേക്ഷ ക്ഷണിച്ചു
ഐഎച്ച്ആർഡിയുടെ കീഴിൽ തളിപ്പറമ്പ് കയ്യംതടത്തിലുള്ള പട്ടുവം കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ പിജിഡിസിഎ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും സർവകലാശാല ബിരുദമാണ് യോഗ്യത.  ഫെബ്രുവരി 21 വരെ കോളജ് ഓഫീസിൽ അപേക്ഷ സ്വീകരിക്കും. അപേക്ഷാഫോറം കോളേജ് ഓഫീസിലും www.ihrd.ac.in ലും ലഭിക്കും.  എസ്സി/ എസ്ടി/ഒഇസി വിദ്യാർഥികൾക്ക് ഫീസ് ആനുകൂല്യം ലഭിക്കും.  ഫോൺ: 0460 2206050, 8547005048.

വൈദ്യുതി മുടങ്ങും
വളപട്ടണം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ വനജ കമ്പനി, ശങ്കരൻ കട, പടിഞ്ഞാറെ മൊട്ട എന്നീ ഭാഗങ്ങളിൽ ഫെബ്രുവരി 18 വെള്ളി രാവിലെ 10 മണി മുതൽ വൈകിട്ട് 5.30  വരെ വൈദ്യുതി മുടങ്ങും

പാടിയോട്ടുചാൽ ഇലക്ട്രിക്കൽ സെക്ഷനിലെ രാജിബ്രിക്കേറ്റ്, കടാംകുന്ന്, കോളിമുക്ക്, പുറവട്ടം, കടുക്കാരം, ഏണ്ടി, കക്കറ, കക്കറ ടവർ, ചേപ്പാതോട്, ചക്കാലകുന്ന്, കക്കറ ക്രഷർ എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ഫെബ്രുവരി 18 വെള്ളി  രാവിലെ എട്ട് മുതൽ  വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

ഏച്ചൂർ ഇലക്ട്രിക്കൽ സെക്ഷനിലെ കോളിൻമൂല, സിദ്ദിഖ് പള്ളി, ഏച്ചൂർ കോളനി, മാവിലച്ചാൽ, ചാപ്പ എന്നീ  ട്രാൻസ്ഫോർമർ  പരിധിയിൽ ഫെബ്രുവരി 18 വെള്ളി രാവിലെ 10 മുതൽ വൈകിട്ട് അഞ്ച് മണി വരെയും പന്നിയോട്ട്  ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 7.30 മുതൽ വൈകിട്ട് മൂന്ന് മണി വെരയും വൈദ്യുതി മുടങ്ങും.

കാടാച്ചിറ ഇലക്ട്രിക്കൽ സെക്ഷനിലെ ആനപ്പാലം, കിഴക്കുംഭാഗം, മഠത്തിൽ വായനശാല എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ഫെബ്രുവരി 18 വെള്ളി  രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് രണ്ട് മണി വരെയും പൂത്തിരിക്കോവിൽ, പൂകാവ്,  മുച്ചിലോട്ടുകാവ് എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ വൈകിട്ട് മൂന്ന് മുതൽ അഞ്ച് മണി വരെയും വൈദ്യുതി മുടങ്ങും.

അഴീക്കോട് ഇലക്ട്രിക്കൽ സെക്ഷനിലെ അഴീക്കൽ മന്ദിരം മുതൽ ചാൽ ബീച്ച്, പെരിയകോവിൽ, ഹാഷ്മി ലൈബ്രറി,  ബോട്ടുപാലം, വെള്ളക്കൽ, ഭാനു ബോർഡ് എന്നീ ഭാഗങ്ങളിൽ  ഫെബ്രുവരി 18 വെള്ളി  രാവിലെ ഒമ്പത് മുതൽ  വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

മാതമംഗലം ഇലക്ട്രിക്കൽ സെക്ഷനിലെ ഭൂതാനം ട്രാൻസ്‌ഫോർമർ പരിധിയിൽ ഫെബ്രുവരി 18 വെള്ളി  രാവിലെ 8.30 മുതൽ  വൈകിട്ട് അഞ്ച് മണി വരെയും ചട്ട്യോൾ ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് മണി വരെയും വൈദ്യുതി മുടങ്ങും.

ധർമ്മശാല ഇലക്ട്രിക്കൽ സെക്ഷനിലെ  കണ്ടൻചിറ ട്രാൻസ്ഫോർമർ പരിധിയിൽ ഫെബ്രുവരി 18 വെള്ളി  രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

അപേക്ഷ ക്ഷണിച്ചു

ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റി ഡി ഡി യു ജി കെ വൈ സ്‌കീമിൽ നടത്തുന്ന സൗജന്യ കോഴ്സായ ബാർ ബെൻഡിംഗ് ആന്റ് സ്റ്റീൽ ഫിക്സർ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ആൺകുട്ടികൾക്ക് മാത്രം. എസ് എസ് എൽ സി വിജയിച്ചവർക്കും തോറ്റവർക്കും അപേക്ഷിക്കാം. മുസ്ലീം, ക്രിസ്ത്യൻ വിഭാഗത്തിൽപ്പെട്ടവർക്ക് മുൻഗണന. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സൊസൈറ്റിയിൽ സ്ഥിരം നിയമനം ലഭിക്കും. കോഴിക്കോട്, കണ്ണൂർ, വയനാട്, മലപ്പുറം ജില്ലക്കാർക്കാണ് അപേക്ഷിക്കാനുള്ള അവസരം. ഫോൺ: 9497214091, 9567869116.

രജിസ്ട്രേഷൻ ആരംഭിച്ചു

സംസ്ഥാന സാക്ഷരതാ മിഷൻ നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്സുകളായ ഗുഡ് ഇംഗ്ലീഷ്, അച്ഛീ ഹിന്ദി, പച്ച മലയാളം കോഴ്സുകളിലേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. 2500 രൂപയാണ് കോഴ്സ് ഫീസ്. വിശദ വിവരങ്ങൾക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന തുടർ വിദ്യാ കേന്ദ്രങ്ങളുമായി ബന്ധപ്പെടുക. ഫോൺ: 0497 2707699

date