Skip to main content

ഗ്രാമീണ സ്ത്രീകൾക്കായി ഗ്രാഫിക് ഡിസൈന്‍ കോഴ്സ് 

ആലപ്പുഴ: ഗ്രാമീണ മേഖലയിലെ സ്ത്രീകൾക്കായി അസാപ് കേരള നടത്തുന്ന ഗ്രാഫിക് ഡിസൈനർ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. 
26 വയസിൽ താഴെയുള്ള ബിരുദധാരികളായ വനിതകൾക്ക് അപേക്ഷിക്കാം. 

16000 രൂപയാണ് കോഴ്സ് ഫീസ്. നബാർഡ് സബ്‌സിഡിയോടെ 8000 രൂപയ്ക്കാണ് നടത്തുന്നത്. അവസാന തീയതി ഫെബ്രുവരി 21. ഫോൺ: 9747793478

date