Skip to main content

ഉപതെരഞ്ഞെടുപ്പ്; കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു

ആലപ്പുഴ: ജില്ലയിലെ ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തിലെ മണയ്ക്കാട് ഡിവിഷനിലും മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തിലെ മൂന്നാം വാര്‍ഡിലും(പെരുംതുരുത്ത്) ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിനു മുന്നോടിയായി കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു.

പട്ടിക ബന്ധപ്പെട്ട തദ്ദേശ സ്ഥാപന  ഓഫീസിലും വില്ലേജ്, താലൂക്ക് ഓഫീസുകളിലും കമ്മീഷന്‍റെ വെബ്‌സൈറ്റിലും പരിശോധിക്കാം. 

കരട് പട്ടിക സംബന്ധിച്ച അപേക്ഷകളും ആക്ഷേപങ്ങളും മാര്‍ച്ച് മൂന്നിന് വൈകുന്നേരം അഞ്ചു വരെ സ്വീകരിക്കും. മാര്‍ച്ച് 14ന് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ അപ്‌ഡേഷന്‍ പൂര്‍ത്തിയാക്കും. അന്തിമ വോട്ടര്‍പട്ടിക മാര്‍ച്ച് 16ന് പ്രസിദ്ധീകരിക്കും. 

വോട്ടര്‍ പട്ടിക പുതുക്കല്‍ നടപടികളെക്കുറിച്ച് ആലോചിക്കുന്നതിന് കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ ആന്‍റണി സ്കറിയ അധ്യക്ഷത വഹിച്ചു.

date