Skip to main content

ക്ഷീരകർഷകർ മസ്റ്ററിംഗ്‌ നടത്തണം 

ആലപ്പുഴ: ക്ഷീരകർഷക ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളിൽ ഇനിയും മസ്റ്ററിംഗ് പൂർത്തീകരിക്കാത്ത പെൻഷന് അർഹതയുളളവര്‍ അക്ഷയ കേന്ദ്രങ്ങൾ മുഖേന ഫെബ്രുവരി 20നകം ബയോമെട്രിക് മസ്റ്ററിംഗ് നടത്തണം.

കിടപ്പുരോഗികളായ  ഗുണഭോക്താക്കള്‍ ഈ സമയപരിധിക്കുള്ളില്‍ ഹോം മസ്റ്ററിംഗ് നടത്തണമെന്ന് ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.

date