Skip to main content

ലീഗൽ സർവീസസ് അതോറിറ്റിയുടെ സര്‍വേ തുടങ്ങി 

ആലപ്പുഴ: ലീഗൽ സർവീസസ് അതോറിറ്റിയുടെ നേതൃത്വത്തില്‍ ലീഗൽ നീഡ്സ് ആൻഡ് അക്സസ് ടു ജസ്റ്റിസ് സര്‍വേയ്ക്ക് തുടക്കം കുറിച്ചു. ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ എം.ടി. ലജാറാണി  മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ ഉദ്ഘാടനം ചെയ്തു. 

പൊതുജനങ്ങളുടെ നിയമപരമായ ആവശ്യങ്ങളും അവ നിറവേറ്റുന്നതിനുള്ള തടസങ്ങളും വിലയിരുത്തി പരിഹാര നടപടികൾ സ്വീകരിക്കുകയാണ് സര്‍വേയുള്ള ലക്ഷ്യം. 

ഉദ്ഘാടനത്തോടനുബന്ധിച്ച് ലീഗൽ സർവീസസ് അതോറിറ്റി ആക്ട് എന്ന വിഷയത്തിൽ പാരാ ലീഗൽ വോളണ്ടിയർ തോമസ് ജോൺ ക്ലാസ് നയിച്ചു.

date