Skip to main content

വയോജനങ്ങളും ജീവിതശൈലി രോഗങ്ങളുള്ളവരും ജാഗ്രത പുലര്‍ത്തണം

ആലപ്പുഴ: അറുപതിനു മുകളില്‍ പ്രായമുള്ളവരും ജീവിതശൈലീ രോഗങ്ങള്‍ ഉള്ളവരും ക്ഷീണം, പനി തുടങ്ങിയവ ഉള്‍പ്പെടെ എന്തെങ്കിലും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ കോവിഡ് പരിശോധന നടത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.

പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചാല്‍ ആദ്യത്തെ മൂന്നു ദിവസത്തിനുള്ളില്‍  ട്രയാജ് സംവിധാനമുള്ള ആശുപത്രിയിലെത്തി ഡോക്ടറെ കണ്ട് പരിശോധനയ്ക്ക് വിധേയരാകണം. പരിശോധനയ്ക്കു ശേഷം ഡോക്ടര്‍ നിര്‍ദേശിക്കുന്ന പക്ഷം ആശുപത്രിയിലേക്ക് മാറണം.

ആലപ്പുഴ ജനറല്‍ ആശുപത്രി, ചേര്‍ത്തല, ഹരിപ്പാട്, കായംകുളം, താലൂക്ക് ആശുപത്രികള്‍, മാവേലിക്കര ജില്ലാ ആശുപത്രി എന്നിവിടങ്ങളില്‍ ട്രയാജ് സംവിധാനമുണ്ട്.

date