Skip to main content

സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും

റാന്നി നിയോജകമണ്ഡലത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ രണ്ട് സ്‌കൂളുകളുടെ കെട്ടിടങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍  നിര്‍വഹിക്കുമെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ അറിയിച്ചു. വ്യാഴാഴ്ച രാവിലെ 11ന് ഓണ്‍ലൈനായി നടക്കുന്ന സമ്മേളനത്തില്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷനാകും.റാന്നി പഞ്ചായത്തിലെ പുതുശേരിമല ഗവ. യുപി സ്‌കൂള്‍ (40 ലക്ഷം രൂപ), അയിരൂര്‍ പഞ്ചായത്തിലെ ഗവ. എല്‍പി സ്‌കൂള്‍ ( 1 കോടി രൂപ) എന്നിവയ്ക്കാണ് അത്യാധുനിക സൗകര്യങ്ങളോടുകൂടിയുള്ള പുതിയ കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. രണ്ട് സ്‌കൂള്‍ കെട്ടിടങ്ങളുടെയും ശിലാഫലകം അനാച്ഛാദനം അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ നിര്‍വഹിക്കും.

date