Skip to main content

ശക്തമായ കാറ്റിന് സാധ്യത : മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം

*കേരള - കർണാടക - ലക്ഷദ്വീപ്  തീരങ്ങളിൽ  മത്സ്യബന്ധനത്തിന് തടസ്സമില്ല

ഇന്ന് ( ഫെബ്രുവരി 18) ആൻഡമാൻ കടലിലും അതിനോട് ചേർന്ന തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുള്ളതിനാൽ  ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകുന്നവർ ജാഗ്രതപാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. അതേസമയം കേരള - കർണാടക - ലക്ഷദ്വീപ്  തീരങ്ങളിൽ  മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും അറിയിപ്പിൽ പറയുന്നു.

date