Skip to main content

അടൂര്‍ ബൈപ്പാസിലെ അനധികൃത കൈയ്യേറ്റം : തീരുമാനം 15 ന് മുന്‍പെന്ന് ചിറ്റയം ഗോപകുമാര്‍

അടൂര്‍ ബൈപ്പാസിലെ നടപ്പാതയിലെ അനധികൃത കൈയ്യേറ്റം ഒഴിപ്പിക്കുന്നതിന് കെഎസ്ടിപി, അടൂര്‍ നഗരസഭ പോലീസ് എന്നിവരുടെ സംയുക്ത യോഗം ഈ മാസം പതിനഞ്ചിന് മുമ്പ് കൂടി തീരുമാനമെടുക്കേണ്ടതാണെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. അടൂര്‍ താലൂക്ക് വികസന സമിതിയുടെ ഫെബ്രുവരി മാസത്തെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

അടൂര്‍ താലൂക്ക് പരിധിയില്‍ കുടിവെള്ള ലഭ്യത ഉറപ്പ് വരുത്തുന്നതിനായി വകുപ്പ് മന്ത്രിയുമായി നിശ്ചയിച്ചിട്ടുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം പ്രശ്‌ന പരിഹാരം സാദ്ധ്യമാക്കുന്നതാണെന്നും ഏനാത്ത് ബെയ്‌ലി പാലം നിന്ന സ്ഥലത്ത് സമാന്തര പാലം വേണമെന്ന ആവശ്യത്തിനുമേല്‍ വകുപ്പ് മന്ത്രിയ്ക്ക് നിവേദനം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

അടൂര്‍ ടൗണിലെ പാലത്തിന്റെയും, വിവിധ റോഡുകളുടെയും പണി പൂര്‍ത്തി യാകുന്ന മുറയ്ക്ക് അടൂര്‍ ടൗണിലെയും പരിസരത്തെയും പാര്‍ക്കിംഗ് പ്രശ്‌നവും, ഗതാഗത കുരുക്കും ഒഴിവാകുന്നതാണ് എന്ന് അടൂര്‍ നഗരസഭാ ചെയര്‍മാന്‍ ഡി.സജി അറിയിച്ചു. അടൂര്‍ ഭാഗത്തെ വെള്ളപ്പൊക്ക ഭീഷണി ഒഴിവാക്കുന്നതിനും ഓടകളുടെ പുന ക്രമീകരണം നടത്തുന്നതിനും, മൈനര്‍ ഇറിഗേഷന്‍, പൊതുമരാമത്ത് വകുപ്പ്, അടൂര്‍ നഗരസഭ ചെയര്‍മാന്‍, സെക്രട്ടറി കെആര്‍എഫ്ബി, റവന്യൂ എന്നീ വകുപ്പുകളുടെ സംയുക്ത യോഗം 15-ാം തീയതിക്ക് മുമ്പായി കൂടേണ്ടതാണ് എന്നും യോഗം തീരുമാനിച്ചു.

date