Skip to main content

സ്ത്രീധനപീഡനത്തെ തുടര്‍ന്ന് യുവതിയുടെ മരണം;ഭര്‍ത്താവും മാതാപിതാക്കളും അറസ്റ്റില്‍

സ്ത്രീധനപീഡനത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ ഭര്‍ത്താവും മാതാപിതാക്കളും അറസ്റ്റില്‍. ഭര്‍ത്താവ് വയല എംജി ഭവനം വീട്ടില്‍ ജിജി ജോയ് (31), പിതാവ് ജോയ് (63), മാതാവ് സാറാമ്മ (58) എന്നിവരാണ് അറസ്റ്റിലായത്. ജിജിയുടെ വീട്ടില്‍ ജനുവരി 31 ന് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ ഭാര്യ അമ്മു(22)വിന്റെ മരണത്തില്‍ സംശയമുയര്‍ന്നതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. 2017 ലാണ് ഇരുവരുടെയും വിവാഹം.

 

സ്ത്രീധനത്തിന്റെ പേരില്‍ പെണ്‍കുട്ടിയെ നിരന്തരം പീഡിപ്പിക്കുകയായിരുന്നു. അടൂര്‍ ഡി വൈഎസ്പി ആര്‍.ബിനുവിന്റെ നേതൃത്വത്തില്‍  പൊലീസ് ഇന്‍സ്പെക്ടര്‍ സുജിത്, എസ്‌ഐ സുരേഷ് ബാബു, സിപിഓമാരായ പുഷ്പദാസ്, കിരണ്‍കുമാര്‍, ശ്യാം എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷണം നടത്തിയത്.

date