Skip to main content

യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷിക്കാം

സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് നടത്തുന്ന യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് ഈ മാസം 15 വരെ അപേക്ഷിക്കാം. അപേക്ഷകര്‍ പത്താം ക്ലാസ്സ് പാസ്സായിരിക്കണം.    https://srccc.in/download എന്ന ലിങ്കില്‍ നിന്നും അപേക്ഷാ ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഈ മാസം 15.

 

അപേക്ഷാഫോറവും പ്രോസ്‌പെക്ടസും തിരുവനന്തപുരം നന്ദാവനം പോലീസ് ക്യാമ്പിനു സമീപം പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി ഓഫീസില്‍ നിന്നും ലഭിക്കും.  ഫോണ്‍ 04712325101. ജില്ലയിലെ പഠന കേന്ദ്രങ്ങള്‍ ; ശ്രീ വിശുദ്ധി യോഗ വിജ്ഞാന കേന്ദ്രം, പത്തനംതിട്ട (9447432066), പൈതൃക് സ്‌കൂള്‍ ഓഫ് യോഗ, തിരുവല്ല (8606031784).

date