Skip to main content

നാടന്‍പാട്ട് മത്സരം സംഘടിപ്പിക്കും

കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് നടത്തുന്ന കലാഭവന്‍ മണി മെമ്മോറിയല്‍ നാടന്‍പാട്ട് മത്സരം മണിനാദം സംസ്ഥാനതല മത്സരം ചാലക്കുടിയില്‍ സംഘടിപ്പിക്കും. ഓണ്‍ലൈനായി നടത്തുന്ന ജില്ലാതല മത്സരത്തില്‍ 18നും 40നും മദ്ധ്യേ പ്രായമുള്ള 10 പേരുടെ ടീമിന് പങ്കെടുക്കാം. പങ്കെടുക്കുന്നവര്‍ അവരുടെ 10 മിനിറ്റ് പെര്‍ഫോര്‍മന്‍സ് വിഡിയോകള്‍ എംപിത്രീ ഫോര്‍മാറ്റില്‍ സി.ഡിയിലോ പെന്‍ഡ്രൈവിലോ ക്ലബ്ബിന്റെ പേര്, വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തി ഈ മാസം 15നകം പത്തനംതിട്ട ജില്ല ഓഫീസില്‍ സമര്‍പ്പിക്കണം. അയയ്ക്കുന്ന വിഡിയോകളുടെ പശ്ചാത്തലത്തില്‍ കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് മണിനാദം 2022 എന്ന് രേഖപ്പെടുത്തിയ ബാനര്‍ ഉണ്ടായിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0468 2231938, 9847545970  
 

date