Skip to main content

കടപ്ലാമറ്റം ഗ്രാമപഞ്ചായത്ത് മിനി സിവിൽ സ്റ്റേഷൻ നിർമ്മാണം തുടങ്ങി - ഉദ്ഘാടനം  മന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു 

 

കോട്ടയം: കടപ്ലാമറ്റം പഞ്ചായത്തിലെ സർക്കാർ സ്ഥാപനങ്ങളെല്ലാം ഒരു കുടക്കീഴിലാക്കുക എന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നു. പഞ്ചായത്ത് മിനി സിവിൽ സ്റ്റേഷൻ നിർമ്മാണ ഉദ്ഘാടനം സഹകരണ- രജിസ്ട്രേഷൻ മന്ത്രി വി.എൻ വാസവൻ നിർവഹിച്ചു.   പഞ്ചായത്ത് ഓഫീസ് അടക്കമുള്ള വിവിധ സർക്കാർ ഓഫീസുകൾ ഒരുമിച്ച് മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുമ്പോൾ സാധാരണക്കാർക്ക് ലഭിക്കേണ്ട രേഖകളും അനുമതികളുമെല്ലാം സമയബന്ധിതമായി നൽകാൻ കഴിയുമെന്ന്  മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.
 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഭരണ സംവിധാനം ഏകീകൃതമായത് പൊതു ജനങ്ങൾക്ക് ആശ്വാസം പകരുമെന്നും മന്ത്രി പറഞ്ഞു.

കടപ്ലാമറ്റം ഹോമിയോ ആശുപത്രി അങ്കണത്തിൽ നടന്ന പരിപാടിയിൽ  മോൻസ് ജോസഫ് എം.എൽ.എ അധ്യക്ഷത വഹിച്ചു. തോമസ് ചാഴികാടൻ എം.പി. മുഖ്യപ്രഭാഷണം നടത്തി.  കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് നിർമ്മല ജിമ്മി,  കടപ്ലാമറ്റം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ലളിതാ മോഹൻ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ആൻസി സഖറിയാസ്,   ബിൻസി സാവിയോ,  സച്ചിൻ സദാശിവൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജീന സിറിയക്, സിൻസി മാത്യു , തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിൻ്റ് ഡയറക്ടർ ഇൻ ചാർജ് ബിനു ജോൺ, പഞ്ചായത്തംഗങ്ങളായ ജാൻസി ജോർജ്, കെ.ആർ ശശിധരൻ നായർ, ജോസ് കൊട്ടിയംപുരയിടം, ജയ്മോൾ റോബർട്ട്, ബീന തോമസ്, പ്രവീൺ പ്രഭാകർ , മത്തായി മാത്യു, ത്രേസ്യാമ്മ സെബാസ്റ്റ്യൻ,  കടപ്ലാമറ്റം സെൻ്റ് മേരീസ് പള്ളി വികാരി ഫാ. ജോസഫ് തടത്തിൽ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ഗോപിദാസ് തറപ്പിൽ, തോമസ് റ്റി. കീപ്പുറം, പി.എം. ജോസഫ്, സി.സി. മൈക്കിൾ, തോമസ് പുളിക്കിയിൽ, ബേബി വർക്കി, തോമസ് ആൽബർട്ട് ,  റ്റി.കെ സജീ സഭക്കാട്ടിൽ,  ടി.കെ. മോഹനൻ എന്നിവർ പ്രസംഗിച്ചു . കടപ്ലാമറ്റം ഗ്രാമപഞ്ചായത്ത്  പ്രസിഡന്റ് ജോയ് കല്ലുപുര സ്വാഗതവും സെക്രട്ടറി കെ.കെ. അംബികാദേവി നന്ദിയും പറഞ്ഞു .

കടപ്ലാമറ്റം സെൻ്റ് മേരീസ് പള്ളി വിട്ടുനൽകിയ 25 സെൻ്റ് സ്ഥലത്ത്  16000 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ മൂന്ന് നിലകളിലായാണ് മിനി സിവിൽ സ്റ്റേഷൻ നിർമ്മിക്കുന്നത് . എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച മൂന്ന് കോടി രൂപ ഉപയോഗിച്ചാണ് നിർമാണം. പഞ്ചായത്ത് സമുച്ചയം, വില്ലേജ് ഓഫീസ്, കൃഷിഭവൻ, ഹോമിയോ ആശുപത്രി, വി.ഇ.ഒ ഓഫീസ്, കുടുംബശ്രീ ഓഫീസ്, എൽ.എസ് ജി.ഡി ഓഫീസ് എന്നിവയാണ് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുക.

date