Skip to main content

മുരിങ്ങോളി മീത്തല്‍ കുടിവെള്ള പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം ചെയ്തു

ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡ് മുരിങ്ങോളി മീത്തല്‍ കുടിവെള്ള പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ബാബുരാജ് നിര്‍വഹിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റെ വിഹിതമായി 14 ലക്ഷവും ഗ്രാമപഞ്ചായത്ത് വിഹിതമായി 5 ലക്ഷവുമാണ് പദ്ധതിക്കായി വകയിരുത്തിയത്. കടുത്ത കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശത്തെ അമ്പതോളം കുടുംബങ്ങള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും.

ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയില്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ സന്ധ്യ ഷിബു സ്വാഗതം പറഞ്ഞു. കെ.വി സുരേന്ദ്രന്‍, പി. സുരേന്ദ്രന്‍, തയ്യില്‍ ബഷീര്‍, എം.ടി രവീന്ദ്രന്‍, അമ്പിളി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പി.ടി.സോമന്‍ നന്ദി പറഞ്ഞു.

date