Skip to main content

പ്രൊജക്ട് അസിസ്റ്റന്റ് നിയമനം

കോട്ടയം: പള്ളം ബ്ലോക്ക്പഞ്ചായത്തിന്റെ വാർഷിക പദ്ധതികളുടെ നടത്തിപ്പിനായി പ്രൊജക്ട് അസിസ്റ്റന്റിനെ കരാർ വ്യവസ്ഥയിൽ  നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സാങ്കേതിക പരീക്ഷാ കൺട്രോളർ/ സാങ്കേതിക വിദ്യാഭ്യാസ ബോർഡിന്റെ  മൂന്നു വർഷത്തെ ഡിപ്ലോമ ഇൻ കൊമേഴ്സ്യൽ പ്രാക്ടീസ് / ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്മെന്റ്/അംഗീകൃത ബിരുദവും ഒരു വർഷത്തെ ഡി.സി.എ. അല്ലെങ്കിൽ പി.ജി.ഡി.സി.എ. കോഴ്‌സ് പാസായവർക്ക് അപേക്ഷിക്കാം. പ്രായം 2021 ജനുവരി ഒന്നിന് 18 നും 30 നും മദ്ധ്യേ. എസ്.സി., എസ്.റ്റി. വിഭാഗത്തിന് ഉയർന്ന പ്രായപരിധിയിൽ മൂന്നു വർഷത്തെ ഇളവുണ്ട്. താൽപര്യമുള്ളവർ ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന അസൽരേഖകളും പകർപ്പും സഹിതം ഫെബ്രുവരി 24 ന് രാവിലെ 10.30 ന് പള്ളം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയുടെ ഓഫീസിൽ എത്തണം. ഫോൺ: 8281040550.
 

date