Skip to main content

വനിതാ കമ്മീഷൻ അദാലത്ത്; 33 പരാതി തീർപ്പാക്കി

കോട്ടയം: സംസ്ഥാന വനിതാ കമ്മീഷൻ കോട്ടയം ജില്ലയിൽ  സംഘടിപ്പിച്ച അദാലത്തിൽ 33 പരാതി തീർപ്പാക്കി.
ചങ്ങനാശ്ശേരി ഇ.എം.എസ് സ്മാരക ഓഡിറ്റോറിയത്തിൽ കമ്മീഷൻ അംഗം ഇം.എം. രാധയുടെ നേതൃത്വത്തിൽ
ഇന്നലെ നടന്ന അദാലത്തിൽ 76 പരാതികളാണ് പരിഗണിച്ചത്. ബാക്കിയുള്ളവ അടുത്ത അദാലത്തിൽ പരിഗണിക്കും.  അഭിഭാഷകരായ മീര രാധാകൃഷ്ണൻ, ഷൈനി ഗോപി, സി.എ. ജോസ്, സി.കെ. സുരേന്ദ്രൻ എന്നിവർ അദാലത്തിൽ പങ്കെടുത്തു.

date