Skip to main content

ദർഘാസ് ക്ഷണിച്ചു

കോട്ടയം: കൂരോപ്പട പഞ്ചായത്തില 66-ാം നമ്പർ അങ്കണവാടിയെ  ഭിന്നശേഷിയുള്ള കുട്ടികൾക്ക് പ്രത്യേക പരിരക്ഷ നൽകുന്നതിനുള്ള മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങളും  യാത്രാസൗകര്യവുമുള്ളതാക്കി  മാറ്റുന്നതിനുള്ള നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിന് ദർഘാസ് ക്ഷണിച്ചു. ഫെബ്രുവരി 25ന് ഉച്ചകഴിഞ്ഞ് രണ്ടിനകം പാമ്പാടി ശിശു വികസന പദ്ധതി ഓഫീസർക്ക് നൽകണം. വിശദവിവരത്തിന് ഫോൺ: 0481-2551510.

 

date