Skip to main content

ഹൊസ്ദുര്‍ഗ് ജില്ലാജയിലില്‍ വെള്ളരി സമൃദ്ധി; അര ക്വിന്റലോളം വിളവെടുത്തു

വെള്ളരിക്കൃഷിയില്‍ നൂറുമേനി വിളവെടുത്ത് ഹൊസ്ദുര്‍ഗ് ജില്ലാ ജയില്‍. ഹരിത കേരള മിഷന്റെയും കൃഷിഭവന്റെയും സഹകരണത്തോടെയാണ് ജയിലില്‍ വെള്ളരിക്കൃഷി നടത്തിയത്. ചീമേനി തുറന്ന ജയിലില്‍ നിന്ന് ലഭിച്ച വിത്തുകള്‍ ഉപയോഗിച്ച് നടത്തിയ കൃഷിക്ക് വളമായി ബയോഗ്യാസ് സ്ലെറിയാണ് ഉപയോഗിച്ചത്. അര ക്വിന്റല്‍ വെള്ളരിക്കൊപ്പം മൂന്ന് ക്വിന്റല്‍ കപ്പ, പടവലം, പയര്‍ , പച്ചമുളക് , വെണ്ട എന്നിവയും വിളവെടുത്തു.  കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠന്‍ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. ജില്ലാ ജയില്‍ സൂപ്രണ്ട് കെ.വേണു, അസി.സൂപ്രണ്ട് ഗ്രേഡ് ടു പി. കെ. ഷണ്മുഖന്‍, ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ എ. വി. പ്രമോദ്, അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍മാരായ ജയാനന്ദന്‍, കെ. വി. സുര്‍ജിത്ത്, കെ. എം. ഷജിന്‍, ശശീന്ദ്രന്‍, അജീഷ്, വനിതാ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ സ്മിത ഗായത്രി എന്നിവര്‍ പങ്കെടുത്തു.

date