മുതുവല്ലൂര്‍ പഞ്ചായത്തില്‍ ജലജീവന്‍ മിഷന് രണ്ടാം ഘട്ട പ്രവൃത്തി ഉദ്ഘാടനം ചെയ്തു
മുതുവല്ലൂര്‍ ഗ്രാമ പഞ്ചായത്തില്‍ ജല ജീവന് മിഷന് കീഴില്‍ പുതുതായി ടെന്‍ഡര്‍ ചെയ്ത രണ്ടാം ഘട്ട കുടിവെളള വിതരണ പ്രവൃത്തികളുടെ പ്രവര്‍ത്തന ഉദ്ഘാടനം വിളയില്‍ വച്ച് ടി.വി ഇബ്രാഹിം എം.എല്‍.എ നിര്‍വഹിച്ചു. ജലക്ഷാമം രൂക്ഷമായ ഉയര്‍ന്ന പ്രദേശങ്ങളില്‍ വെള്ളമെത്തിക്കാനായി ചുള്ളിക്കോട് നിര്‍മിക്കുന്ന പുതിയ ജലസംഭരണിയുടെ പ്രവൃത്തി ഉദ്ഘാടനവും എം.എല്‍.എ നിര്‍വഹിച്ചു.
ചീക്കോട്, മുതുവല്ലൂര്‍, നെടിയിരുപ്പ് പഞ്ചായത്തുകളില്‍ ജലജീവന്‍ മിഷനില്‍ രണ്ടാം ഘട്ടം പ്രവൃത്തികള്‍ ആരംഭിക്കുന്നതിനുള്ള ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി. ഇവിടെ പ്രവൃത്തി തുടങ്ങുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി എം.എല്‍.എ അറിയിച്ചു.
മുതുവല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ ടെന്‍ഡര്‍ പൂര്‍ത്തീകരിച്ച പ്രവൃത്തികള്‍ക്ക് ആവശ്യമുള്ള പൈപ്പുകള്‍ മൂന്നാഴ്ചക്കകം എത്തിക്കും. തുടര്‍ന്ന് മാര്‍ച്ച് രണ്ടാം വാരത്തില്‍ പ്രവൃത്തി ആരംഭിക്കും. പ്രവൃത്തിയുടെ പുരോഗതി വിലയിരുത്താനും കണക്ഷന് നല്‍കുന്നതിനുള്ള മുന്‍ഗണന നിശ്ചയിക്കുന്നതിനും പഞ്ചായത്ത് അംഗം മുജീബ് പാണാലി കോ-ഓര്‍ഡിനേറ്ററായി പഞ്ചായത്ത് പ്രസിഡന്റ് പി.കെ ബാബുരാജ്, വൈസ് പ്രസിഡന്റ് നദീറ മുംതാസ,് പഞ്ചായത്തംഗം എന്‍.പി അഷ്റഫ്, ബിന്ദു ടീച്ചര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മറ്റിയെ തെരഞ്ഞെടുത്തു. റോഡ് പൊളിക്കുന്നതടക്കമുള്ള വിവിധ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ എം.പി മുഹമ്മദ് കണ്‍വീനറും എ.പി കുഞ്ഞാന്, കെ.എ സഗീര്‍, ഉമര്‍ കുഞ്ഞാപ്പി, സുബ്രമണ്യന്‍, അബ്ദുല്‍ ബാരി, അസ്ലം ഷേര്ഖാന് തുടങ്ങിയ സര്‍വ കക്ഷി പ്രതിനിധികളടങ്ങിയ കമ്മറ്റിയെയും തെരഞ്ഞെടുത്തിട്ടുണ്ട്.
പരിപാടിയില്‍ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ബാബുരാജ് അധ്യക്ഷനായി. ജില്ലാപഞ്ചായത്ത് അംഗം ഷരീഫ ടീച്ചര്‍, പഞ്ചായത്ത് അംഗങ്ങളായ എന്‍.പി അഷ്റഫ്, മുജീബ് പാണാലി, ബ്ലോക്ക് അംഗം ഷീജ, വാട്ടര്‍ അതോററ്റി അസി.എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ റഷീദ് അലി, ഇ.ടി ബഷീര്‍, പി.മുജീബ് റഹ്മാന്, ബേബി മുഹ്സിന, ടി.പി മുഹമ്മദ് ബഷീര്‍, പി.സി സക്കീന, കെ.എം ബിന്ദു, നജ്മ ബേബി, അസൈനാര്‍ ഹാജി തെയ്യോട്ട്, കെ.എന്‍ ബഷീര്‍, സി.അബ്ദുള്ള, അബ്ദുല്‍ വാഹിദ്, ടി.പി അബ്ദുല്‍ ബാരി, പി.അബാസ്, പി.മുഹമ്മദ് അലി, ഉമ്മര്‍ കുഞ്ഞാപി, എടക്കാടന്‍ ഇസ്ഹാഖ് തുടങ്ങിയവര്‍ പങ്കെടുത്തു.
(ഫോട്ടോ സഹിതം)
കാപ്ഷന്‍: മുതുവല്ലൂര്‍ പഞ്ചായത്തില്‍ ജലജീവന്‍ മിഷന് രണ്ടാം ഘട്ട പ്രവത്തിയുടെ കോ -ഓര്‍ഡിനേഷന്‍ കമ്മി രൂപീകരണം വിളയില്‍ വച്ച് ടി.വി ഇബ്രാഹിം എം.എല്‍.എ യുടെ നേതൃത്വത്തില്‍ ചേര്‍ന്നു.
- Log in to post comments