Skip to main content

ഇന്‍സൈറ്റ് പരിശീലന പരിപാടി സമാപിച്ചു

വനിതാ ശിശു വികസന വകുപ്പ് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് ഇന്‍സൈറ്റ് എന്ന പേരില്‍ സംഘടിപ്പിച്ച പരിശീലന പരിപാടി സമാപിച്ചു. വാദിഹുദാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിസേര്‍ച്ച് ആന്റ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് മനശാസ്ത്ര ബിരുദാനന്തര ബിരുദ പഠന വിഭാഗത്തിന്റെ സഹകരണത്തോടെയാണ് പരിശീലനം സംഘടിപ്പിച്ചത്.വിദ്യാലയങ്ങളിലേക്ക് തിരികെ എത്തുന്ന കുട്ടികളില്‍ നില നില്‍ക്കുന്ന ആശങ്കകളും  മാനസിക പ്രശ്‌നങ്ങളും പരിഹരിക്കുന്നതിനായി  സ്‌കൂള്‍ കൗണ്‍സിലര്‍മാര്‍ക്കും സംരക്ഷണ സ്ഥാപനങ്ങളിലെയും ശിശു സംരക്ഷണ സംവിധാനങ്ങളിലെയും കൗണ്‍സിലര്‍മാര്‍ക്കുമാണ് പരിശീലനം സംഘടിപ്പിച്ചത്.. 2021 നവംബറില്‍ തുടങ്ങി മൂന്ന് ഘട്ടങ്ങളിലായി സംഘടിപ്പിച്ച പരിശീലനത്തില്‍ അന്‍പതോളം കൗണ്‍സിലര്‍മാര്‍ പങ്കെടുത്തു.ഹോസ്ദുര്‍ഗ് പോക്‌സോ സ്‌പെഷ്യല്‍ കോടതി ജഡ്ജ് സി സുരേഷ് കുമാര്‍, ഹോസ്ദുര്‍ഗ് സബ്ഡിവിഷന്‍ ഡി വൈ എസ് പി ഡോ. വി ബാലകൃഷ്ണന്‍ എന്നിവര്‍ സംവദിച്ചു. വാദിഹുദാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിസേര്‍ച്ച് ആന്റ് അഡ്വാന്‍സ്ഡ്  സ്റ്റഡീസ് മനശാസ്ത്ര പഠന വിഭാഗം മേധാവി എം സുബൈര്‍ , അസിസ്റ്റന്റ് പ്രൊഫസര്‍  കെ വി നിമിത എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി.
സമാപന യോഗം ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ എസ് എന്‍ സരിത ഉദ്ഘാടനം ചെയ്തു. ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ സി എ ബിന്ദു അധ്യക്ഷത വഹിച്ചു. ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ കെ വി പുഷ്പ മുഖ്യാതിഥിയായി. പ്രൊട്ടക്ഷന്‍ ഓഫീസര്‍ എ ജി ഫൈസല്‍ , സ്‌കൂള്‍ കൗണ്‍സിലര്‍ എസ് കെ ജീശ്മ  എന്നിവര്‍ സംസാരിച്ചു.

 

date