Skip to main content

സ്ഥാനാര്‍ത്ഥികള്‍ തിരഞ്ഞെടുപ്പ് കണക്ക് സമര്‍പ്പിക്കണം വീഴ്ച വരുത്തിയാല്‍ അയോഗ്യരാക്കും

2020 തദ്ദേശസ്ഥാപനങ്ങളിലേക്ക് നടന്ന പൊതുതിരഞ്ഞെടുപ്പിലും പ്രത്യേക തെരഞ്ഞെടുപ്പിലും മത്സരിച്ച സ്ഥാനാര്‍ത്ഥികളില്‍ ചെലവ് കണക്ക് സമര്‍പ്പിക്കാത്ത സ്ഥാനാര്‍ത്ഥികളുടെ പേര് വിവരങ്ങള്‍ അടങ്ങിയ ലിസ്റ്റ് അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ചിലവ് കണക്ക് സമര്‍പ്പിക്കേണ്ട ഓഫീസുകളിലും അതത് വരണാധികാരികളുടെ ഓഫീസിലും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥന്‍ മുമ്പാകെ തിരഞ്ഞെടുപ്പ് ചെലവ് കണക്ക് സമര്‍പ്പിക്കണം. നിശ്ചിത സമയത്തിനുള്ളില്‍ സമര്‍പ്പിക്കാത്ത സ്ഥാനാര്‍ത്ഥികളുടെ കരട് ലിസ്റ്റ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. വീഴ്ച വരുത്തിയ സ്ഥാനാര്‍ത്ഥികളുടെ അന്തിമ ലിസ്റ്റ് മാര്‍ച്ച് 15ന് കമ്മീഷന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. തുടര്‍ന്ന് അതേ മാസം സ്ഥാനാര്‍ത്ഥികളെ അയോഗ്യരായി പ്രഖ്യാപിച്ച് കമ്മീഷന്‍ വിജ്ഞാപനം പുറപ്പെടുവിക്കും.
 

date