Skip to main content

സഞ്ചരിക്കുന്ന ചിത്രയാത്ര (ഇന്നത്തെ പര്യടനം, ഫെബ്രുവരി 23 ബുധന്‍)

സംസ്ഥാന സര്‍ക്കാര്‍ ജില്ലയില്‍ നടപ്പിലാക്കിയ വികസന ജനക്ഷേമ പ്രവര്‍ത്തനങ്ങളുടെ  പ്രദര്‍ശനവുമായി മൊബൈല്‍ വീഡിയോ വാഹനം ഇന്ന് (ഫെബ്രുവരി 23, ബുധന്‍ ) കുമ്പള, പുത്തിഗെ, ബാദൂര്‍, ധര്‍മത്തടുക്ക, പൈവളികെ, മിയാപദവ്, വോര്‍ക്കാടി, മീഞ്ച, കൊഡ്‌ലമുഗറു, ദുര്‍ഗപ്പള്ള തുടങ്ങിയ മേഖലകളില്‍ പര്യടനം നടത്തും. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തിലാണ് പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ ജില്ലയില്‍ നടപ്പിലാക്കിയ അടിസ്ഥാന സൗകര്യവികസനം, സുഭിക്ഷ കേരളം , പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം, ആരോഗ്യമേഖലയിലെ ആശുപത്രി നവീകരണം, ലൈഫ് മിഷന്‍ , ഹരിത, കോവിഡ് കാലത്തെ ആരോഗ്യസുരക്ഷ തുടങ്ങിയ പദ്ധതികളുടെ ഹ്രസ്വ വീഡിയോകളാണ് പ്രദര്‍ശിപ്പിക്കുന്നത്. ബദിയടുക്ക, നാട്ടക്കല്‍, കിന്നിംഗര്‍, വാണിനഗര്‍, സ്വര്‍ഗ, കാട്ടുകുക്കെ,അടുക്കസ്ഥല, പെര്‍ള, സീതാംഗോളി, മാര്‍പ്പനടുക്ക എന്നിവിടങ്ങളില്‍ രണ്ടാം ദിനം (ചൊവ്വ) പര്യടനം പൂര്‍ത്തിയാക്കി.
 

date