Skip to main content

സ്വകാര്യ സ്ഥാപനങ്ങളിലേക്ക് തൊഴിലവസരം

എംപ്ലോയ്മെന്റ് എക്സേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ  സ്വകാര്യ സ്ഥാപനങ്ങളിലേക്ക് വിവിധ തസ്തികളിലേക്കുള്ള   അപേക്ഷകൾ ക്ഷണിച്ചു. അഡ്മിൻ എക്സിക്യൂട്ടീവ്, സീനിയർ എച്ച് ആർ എക്സിക്യൂട്ടീവ്, കണ്ടന്റ് റൈറ്റർ, സീനിയർ കണ്ടന്റ് റൈറ്റർ (ഫ്രുൾ ടൈം ,പാർട്ട് ടൈം ), ബി ഡി  എം, ബി ഡി ഇ,  സെയിൽസ് ആന്റ് മാർക്കറ്റിങ് സ്റ്റാഫ് , കസ്റ്ററമർ റിലേഷൻ ഓഫീസർ, ടെക്നിക്കൽ എൻജിനീയറിങ്, മാർക്കറ്റിങ് എക്സിക്യൂട്ടീവ്, സെയിൽസ് ഓഫീസർ , ഫീൾഡ് വർക്കർ , ടീം ലീഡർ , സീനിയർ സെയിൽസ് കൺസൾട്ടന്റ്, സെയിൽസ് കൺസൾട്ടന്റ്, സർവ്വീസ് അഡ്വൈസർ , സീനിയർ ടെക്നീഷൻ, ടെക്നീഷൻ , കസ്റ്റമർ റിലേഷൻ എക്സിക്യൂട്ടീവ് തുടങ്ങിയ തസ്തികളിലേക്കാണ് നിയമിക്കുന്നത്.  പി ജി , ഡിഗ്രി, പ്ലസ് ടു, പത്താം ക്ലാസ് , എം ബി എ  എച്ച് ആർ / ഡിഗ്രിയും ടെക്നികൽ എച്ച് ആർ  പ്രാവീണ്യം / മെക്കാനിക്കൽ, ഓട്ടോമൊബൈൽ വിഷയങ്ങളിൽ ഡിപ്ലോമ  യോഗ്യത, വി എച്ച് എസ് ഇ അഗ്രികൾച്ചറിൽ ഡിഗ്രി , സയൻസ് വിഷയത്തിൽ ഡിഗ്രി / അഗ്രികൾച്ചർ സയൻസിൽ ഡിപ്ലോമ (കെ.എ.യു), കണ്ടന്റ  റൈറ്റിങ്ങിൽ പ്രാവീണ്യം , ഐ ടി ഐ / ഇലക്ട്രിക്കൽ , ഇലക്ട്രോണിക്സ് വിഷയങ്ങളിൽ ഡിപ്ലോമ തുടങ്ങിയ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അഭിമുഖം ഫെബ്രുവരി 21 ന് ഉച്ചയ്ക്ക് 2 മണി മുതൽ 4 വരെ .ഉദ്യോഗാർത്ഥികൾക്ക്  തൃശൂർ എംപ്ലോയബിലിറ്റി സെന്ററിന്റെ വാട്സ് ആപ്പ് നമ്പർ (9446228282) അല്ലെങ്കിൽ വെബ്സൈറ്റ്  www.employabilitycentre.org വഴി അപേക്ഷകൾ സമർപ്പിക്കാം.എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്യാത്തവർ ഒറ്റതവണ രജിസ്ട്രേഷൻ ഫീസായ 250 രൂപ അടക്കാനുള്ള സൗകര്യം എല്ലാ പ്രവർത്തി ദിവസങ്ങളിലും ഏർപ്പെടുത്തിയിരിക്കുന്നുവെന്ന്  ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു.

date