Skip to main content

സൗഹാർദ്ദ കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു

പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ സൗഹാർദ്ദ കുടിവെള്ള പദ്ധതി റവന്യൂ മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു. കുടിവെള്ള ക്ഷാമം രൂക്ഷമായ വടക്കുംപാടം,  പതിനൊന്നാം വാർഡിലാണ് പദ്ധതി ആദ്യമായി നടപ്പിലാക്കുന്നത്. പഞ്ചായത്തിന്റെ 2021 - 2022 പ്ലാനിംഗ് ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. 16 ലക്ഷം രൂപ  ഉപയോഗിച്ച് സ്ഥലം വാങ്ങി കിണർ കുത്തി ടാങ്ക് നിർമ്മിച്ചാണ് പദ്ധതി യാഥാർത്ഥ്യമാക്കിയത്. ഇതിലൂടെ 40 കുടുംബങ്ങൾക്കാണ് പൈപ്പ് ലൈൻ കണക്ഷൻ ലഭ്യമായത്. ചടങ്ങിൽ  പഞ്ചായത്ത് പ്രസിഡന്റ്  പി പി രവിന്ദ്രൻ അധ്യക്ഷനായി.

date