Skip to main content

പീച്ചി ഗവ എച്ച് എസ് എസ് സിന്തറ്റിക്ൻ കോർട്ട് ഉദ്ഘാടനം ചെയ്തു

പീച്ചി ഗവ ഹയർസെക്കണ്ടറി സ്കൂൾ സിന്തറ്റിക്  കോർട്ടിന്റെ ഉദ്ഘാടനം റവന്യൂ മന്ത്രി കെ രാജൻ നിർവഹിച്ചു. രണ്ട് വർഷത്തിനുള്ളിൽ പീച്ചിയെ ടൂറിസ്റ്റ്-വിദ്യാഭ്യാസ വളർച്ചയുടെ ഹബ്ബാക്കി മാറ്റുന്നതിന് ശ്രദ്ധേയമായ ഇടപെടൽ നടത്തുമെന്ന്  മന്ത്രി കെ രാജൻ പറഞ്ഞു. സ്കൂളിനു  കെട്ടിടവും മൾട്ടി പർപ്പസ് സിന്തറ്റിക് കോർട്ടും സൈക്കിൾ ഷെഡും നിർമ്മിക്കുന്നതിന് മൂന്ന് കോടി രൂപ അനുവദിച്ചിരുന്നു.  ബാസ്കറ്റ് ബോൾ, വോളിബോൾ, ഷട്ടിൽ എന്നിവ കളിക്കുന്നതിനായുള്ള സിന്തറ്റിക് കോർട്ട് സ്‌കൂളിന് മുന്നിലാണ് നിർമ്മിച്ചിരിക്കുന്നത്. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി രവീന്ദ്രൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കെ വി അനിത പ്രധാന അധ്യാപിക ഡെയ്സി, പിടിഎ പ്രസിഡന്റ് വിൻസെന്റ് പയ്യപ്പിള്ളി, ജില്ലാ പഞ്ചായത്ത് മെമ്പർ കെ വി സജു,വാർഡ് മെമ്പർമാരായ  സ്വപ്ന  രാധാകൃഷ്ണൻ, ബാബു തോമസ്, ഷൈജു കുര്യൻ, അധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു

date