Skip to main content

ഡിഎല്‍എഡ്: ഇന്റര്‍വ്യൂ ഫെബ്രുവരി 22ന്

2021-23 അധ്യയന വര്‍ഷത്തെ ഡി.എല്‍.എഡ്. കോഴ്‌സില്‍ സര്‍ക്കാര്‍/ എയ്ഡഡ് / സ്വാശ്രയ ടി.ടി.ഐകളില്‍ രണ്ടാംഘട്ട പ്രവേശനത്തിന്  ഒഴിവുള്ള സീറ്റുകളിലേയ്ക്കുള്ള ഇന്റര്‍വ്യൂ ഫെബ്രുവരി 22ന് തൃശൂര്‍ സി എം എസ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടത്തും. സര്‍ക്കാര്‍ എയ്ഡഡ് ടി.ടി.ഐകളില്‍ ഒഴിവുള്ള സീറ്റുകളിലേയ്ക്കുള്ള ഇന്റര്‍വ്യൂ രാവിലെ 10 മണി മുതലും സ്വാശ്രയ മേഖലയിലെ ടി.ടി.ഐകളില്‍ ഒഴിവുള്ള വിഷയങ്ങളിലേയ്ക്കുള്ള ഇന്റര്‍വ്യൂ ഉച്ചയ്ക്ക് 2 മണി മുതലുമാണ്. അര്‍ഹരായവരുടെ ലിസ്റ്റ് കലക്ടറേറ്റിലുള്ള വിദ്യാഭ്യാസ ഉപഡയറക്ടറേറ്റിലെ നോട്ടീസ് ബോര്‍ഡില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അസല്‍ രേഖകള്‍ സഹിതം പങ്കെടുക്കുക.

date