Skip to main content

സൗര തേജസ് - സ്‌പോട്ട് രജിസ്‌ട്രേഷന്‍ 

ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് കേന്ദ്ര സബ്‌സിഡിയോടുകൂടി അനെര്‍ട്ട് മുഖാന്തിരം ഗ്രിഡ് ബന്ധിത സൗര വൈദ്യുത നിലയം സ്ഥാപിക്കുന്നതിനുള്ള രജിസ്‌ട്രേഷന്‍ തുടരുന്നു. 2, 3, 5, 7, 10 കിലോവാട്ട് പവര്‍ കപ്പാസിറ്റിയുള്ള സൗര വൈദ്യുതി നിലയങ്ങളാണ് സ്ഥാപിക്കുന്നത്. ആദ്യം മൂന്ന് കിലോവാട്ടിന് 40 ശതമാനം സബ്‌സിഡിയും തുടര്‍ന്നുള്ള ഓരോ കിലോവാട്ടിന് 20 ശതമാനം സബ്‌സിഡിയും ഉണ്ടായിരിക്കും. ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതി മുഴുവന്‍ ഉപഭോക്താവിന് ഉപയോഗിക്കാം. അധികം ഉള്ള വൈദ്യുതി ഗ്രിഡിലേക്ക് നല്‍കാവുന്നതാണ്. ഫെബ്രുവരി 21, 22, 23 തീയതികളില്‍ അനെര്‍ട്ട് തൃശൂര്‍ ജില്ലാ ഓഫീസില്‍ വെച്ച് സൗര തേജസ് പദ്ധതിയുടെ സ്‌പോട്ട് രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കും. 
ഇലക്ട്രിസിറ്റി ബില്ല്, ആധാര്‍ കാര്‍ഡ്, രജിസ്‌ട്രേഷന്‍ ഫീസ് എന്നിവ സഹിതം ഹാജരാകണം. അപേക്ഷാഫീസ് 1,225 രൂപ. കൂടുതല്‍ വിവരങ്ങള്‍ക്ക് അനെര്‍ട്ടിന്റെ തൃശൂര്‍ ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0487-2320941, 9188119408.

date