Skip to main content

നൈപുണ്യ വികസന പരിശീലനം

പട്ടിക വര്‍ഗ യുവതീ യുവാക്കള്‍ക്കായി നടപ്പാക്കുന്ന തൊഴിലധിഷ്ഠിത നൈപുണ്യ വികസന പരിശീലനങ്ങള്‍ക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ഇന്ന്(മാര്‍ച്ച് 10). താല്‍പ്പര്യമുള്ളവര്‍ പ്ലേ സ്റ്റോറില്‍ നിന്ന് VTEE ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് രജിസ്റ്റര്‍ ചെയ്യണം. സോഷ്യോ-എക്കണോമിക് സര്‍വേ മുഖാന്തിരം ജനറേറ്റ് ചെയ്ത് യൂണിക്ക് ഐ.ഡി ഉപയോഗിച്ചാണ് രജ്‌സ്‌ട്രേഷന്‍ നടത്തേണ്ടത്. യൂണിക്ക് ഐ.ഡി ലഭ്യമല്ലാത്തവര്‍ക്ക് ട്രൈബല്‍ എക്‌സ്റ്റന്‍ഷന്‍ ഓഫീസ് പ്രമോട്ടര്‍ മുഖേന യൂണിക്ക് ഐ.ഡി ജനറേറ്റ് ചെയ്യാമെന്ന് പ്രോജക്ട് ഓഫീസര്‍ അറിയിച്ചു. രജിസ്റ്റര്‍ ചെയ്യാന്‍ ബുദ്ധിമുട്ട് നേരിടുന്നവര്‍ക്ക് സഹായി കേന്ദ്രങ്ങളെ ആശ്രയിക്കാം.

date