Skip to main content

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷം: തിരുന്നാവായയില്‍ ഇന്ന് വിവിധ പരിപാടികള്‍

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് -റീഎക്കൗ, തിരുന്നാവായ നവാമുകുന്ദ ഹൈസ്‌കൂള്‍ എന്‍.സി.സി എന്നിവരുടെ സഹകരണത്തോടെ എം.എം.ടി ഹാളില്‍ ഇന്ന് (മാര്‍ച്ച് 10) രാവിലെ 10 മുതല്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. ലഹരി വിരുദ്ധ ബോധവത്ക്കരണം, ദുരന്ത നിവാരണ പരിശീലനം, പ്രാദേശിക ചരിത്ര വായന, മോട്ടിവേഷന്‍ ക്ലാസ് തുടങ്ങിയ പരിപാടികളാണ് സംഘടിപ്പിക്കുന്നത്.

തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.യു.സൈനുദ്ദീന്‍ ഉദ്ഘാടനം ചെയ്യും. തിരുന്നാവായ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൊട്ടാരത്ത് സുഹറാബി അധ്യക്ഷയാകും. ജില്ലാ പഞ്ചായത്ത് അംഗം ഫൈസല്‍ എടശ്ശേരി,  തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം എം.പി.മുഹമ്മദ് കോയ, തിരുന്നാവായ ഗ്രാമപഞ്ചായത്ത് അംഗം സി.വി.അനിഷ ടീച്ചര്‍, എന്‍.എം.എച്ച്.എച്ച്.എസ് പ്രധാനധ്യാപകന്‍ എസ്.ശ്രീകുമാര്‍, റീ എക്കൗ പ്രസിഡന്റ് സി.കിളര്‍, റീ എക്കൗ ജനറല്‍ സെക്രട്ടറി സതീശന്‍ കളിച്ചാത്ത്, ഓയിസ്‌ക്ക ഇന്റര്‍നാഷണല്‍ ചാപ്പ്റ്റര്‍ മലപ്പുറം പ്രസിഡന്റ് കെ.കെ അബ്ദുല്‍ റസാക്ക് ഹാജി, മാമാങ്കം മെമ്മോറിയല്‍ ട്രസ്റ്റ് സെക്രട്ടറി അബ്ദുല്‍ വാഹിദ് പല്ലാര്‍, എന്‍.എം.എച്ച്.എച്ച്.എസ് തിരുന്നാവായ എന്‍.സി.സി ഇന്‍ചാര്‍ജ്  നൗഫല്‍ മാസ്റ്റര്‍, പി.ടി.എ പ്രസിഡന്റ് സീനത്ത്,  ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് ടി.പി രമ്യ തുടങ്ങിയവര്‍ പങ്കെടുക്കും. തിരൂര്‍ എക്സൈസ് ഓഫീസര്‍ ഒ സജിത ലഹരി വിമുക്ത ബോധവത്ക്കരണം നടത്തും. ഡി.ടി.എം.ജി ചീഫ് ഓഫീസര്‍ ഉള്ളാട്ടില്‍ രവിന്ദ്രന്‍ ദുരന്ത നിവാരണ പരിശീലനം നല്‍കും.  ഡി.ടി.പി.സി മാമാങ്ക സ്മാരകങ്ങളുടെ കെയര്‍ടേക്കര്‍ ഉമ്മര്‍ ചിറക്കല്‍ പ്രാദേശിക ചരിത്ര വായന നിര്‍വഹിക്കും. ചിറക്കല്‍ ശ്രീജിത്ത് മോട്ടിവേഷന്‍ ക്ലാസെടുക്കും.

date